ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയെ താരത്തെ തെര‍ഞ്ഞെടുത്ത് മാത്യു ഹെയ്ഡന്‍

By Web TeamFirst Published Sep 30, 2021, 6:27 PM IST
Highlights

ഡിജെ ബ്രാവോയെപ്പോലൊരു താരത്തില്‍ നിന്ന് ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ ഒരുമയോടെ നയിക്കാനും ധോണിക്ക് കഴിയുന്നുണ്ട്.

ദുബായ്: ഐപിഎല്ലില്‍(IPL 2021) വിജയക്കുതിപ്പ് തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings)  പ്ലേ ഓഫ് ബര്‍ത്ത് എതാണ്ടുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ അവസാന സ്ഥാനക്കാരായ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയെ ഇത്തവണ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത് എം എസ് ധോണിയുടെ(MS Dhoni) നായകമികവാണെന്ന് തുറന്നുപറയുകയാണ് മുന്‍ ചെന്നൈ ഓപ്പണര്‍ കൂടിയായ ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍(Matthew Hayden).

വ്യക്തിപരമായി ഏറ്റവും മികച്ച ടൂര്‍ണമെന്‍റല്ല ധോണിക്ക് ഇതെങ്കിലും ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ കളിക്കാരന്‍ ഇപ്പോഴും ധോണിയാണെന്ന് ഹെയ്ഡന്‍ പറഞ്ഞു. ചെന്നൈ നായകനെന്ന  നിലയില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനും അതെല്ലാം വിജയകരമായി മറികടക്കാനും ധോണിക്കായി. ധോണിക്ക് പ്രായമായെങ്കിലും സഹതാരങ്ങളില്‍ നിന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ ധോണിക്കാവുന്നു.


Also Read: പഴയ സിംഹമായിരിക്കാം, ഗെയ്‌ല്‍ റണ്ണടിച്ചേ പറ്റൂ; വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

ഉദാഹരണമായി ഡിജെ ബ്രാവോയെപ്പോലൊരു താരത്തില്‍ നിന്ന് ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ ഒരുമയോടെ നയിക്കാനും ധോണിക്ക് കഴിയുന്നുണ്ട്. ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ധോണി യുവാവായിരുന്നു. അദ്ദേഹത്തെപ്പോലെ ടീമിലെ പലര്‍ക്കും ഇപ്പോള്‍ പ്രായമായി. അത് വെറുതെ പ്രായമയാതല്ല, കളിക്കാരെ വിശ്വാസത്തിലെടുക്കുകയും അവരെ പിന്തുണക്കുകയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെയാണ് ടീമിന് പ്രായമയാത്. ഡി ജെ ബ്രാവോയെപ്പോലെ ഫാഫ് ഡൂപ്ലെസിയെപ്പോലുള്ള കളിക്കാരെല്ലാം അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോഴും പുറത്തെടുക്കുന്നത്.

Also Read:ഐപിഎല്‍ 2021: ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക്; അടിമുടി മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അതിന് കാരണം, ധോണിയുടെ നായക ശൈലിയാണ്. മഹാന്‍മാരായ നായകന്‍മാരെല്ലാം ഇതുപോലെയാണ്. തങ്ങളുടെ വിഭവങ്ങളെ അവര്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമെന്നും ഹെയ്ഡന്‍ പറഞ്ഞു. സീസണില്‍ പത്ത് മത്സരങ്ങളില്‍ കളിച്ച ധോണിക്ക് ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 52 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായത്. പലപ്പോഴും ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമതോ എട്ടാമതോ ആയാണ് ധോണി ക്രീസിലെത്താറുള്ളത്.

Also Read:  ഐപിഎല്‍ 2021: 'ഞാന്‍ ക്രിക്കറ്റിനോ നിന്ദിച്ചോ?'; സൗത്തിയേയും മോര്‍ഗനേയും കടന്നാക്രമിച്ച് അശ്വിന്‍

Also Read: ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര

Also Read:പരിക്കേറ്റ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ
 

click me!