നായകന്‍ കെയ്ന്‍ വില്യംസനെയും (Kane Williamson) റാഷിദ് ഖാനെയും (Rashid Khan) മാത്രം നിലനിര്‍ത്തി വന്‍ അഴിച്ചുപണിയാണ് ടീം ആലോചിക്കുന്നത്. സണ്‍റൈസേഴ്‌സിന്റെ (SRH) എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് വാര്‍ണര്‍.   

ദുബായ്: അടുത്ത താരലേലത്തിന് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) ഡേവിഡ് വാര്‍ണറെ (David Warner) ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നായകന്‍ കെയ്ന്‍ വില്യംസനെയും (Kane Williamson) റാഷിദ് ഖാനെയും (Rashid Khan) മാത്രം നിലനിര്‍ത്തി വന്‍ അഴിച്ചുപണിയാണ് ടീം ആലോചിക്കുന്നത്. സണ്‍റൈസേഴ്‌സിന്റെ (SRH) എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് വാര്‍ണര്‍.

ഐപിഎല്‍ 2021: പ്ലേഓഫ് ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ജയം തുടരാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ (IPL) സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍. മൂന്ന് സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്. തുടര്‍ തോല്‍വികളില്‍ നായകസ്ഥാനം കൈവിട്ടത് മാത്രമല്ല, ടീമില്‍ പോലും ഇന്ന് ഡേവിഡ് വാര്‍ണറിന് ഇടമില്ല. ഡഗ്ഔട്ടില്‍ പോലുമെത്താതെ ഹോട്ടല്‍ റൂമില്‍ കഴിഞ്ഞുകൂടുകയാണ് വാര്‍ണര്‍. കാര്യം അന്വേഷിച്ചആരാധകരോട് ഗ്രൗണ്ടില്‍ ഇനി കാണില്ലെന്ന സൂചനയും വാര്‍ണര്‍ നല്‍കി.

പഴയ സിംഹമായിരിക്കാം, ഗെയ്ല്‍ റണ്ണടിച്ചേ പറ്റൂ; വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

അടുത്ത സീസണില്‍ താരലേലം വരുമ്പോള്‍ വാര്‍ണര്‍ പടിക്ക് പുറത്താകും. നായകനെ മാറ്റേണ്ടെന്ന് തീരുമാനിച്ചാല്‍ കെയ്ന്‍ വില്യംസണിനെ നിലനിര്‍ത്തും. റാഷിദ് ഖാന്‍ മാത്രമാണ് ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള ഏകതാരം. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന കോച്ച് ട്രെവര്‍ ബെയ്‌ലിസിന്റെ വാക്കുകളും വാര്‍ണര്‍ പുറത്തേക്കെന്ന് ഉറപ്പിക്കുന്നു.

രാജസ്ഥാനെയും എറിഞ്ഞിട്ട് ഹര്‍ഷല്‍ പട്ടേല്‍, ഒപ്പം അപൂര്‍വ റെക്കോര്‍ഡും

ആരാധകരുമായി സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം സംവദിച്ചും ടിക് ടോക് വീഡിയോകളിലൂടെ ആവേശമുയര്‍ത്തിയും സജീവമായിരുന്നു ഡേവിഡ് വാര്‍ണര്‍. ഞൊടിയിടകൊണ്ട് കളി മാറ്റാന്‍ കഴിവുള്ള ഓസ്‌ട്രേലിയന്‍ താരത്തെ ഹൈദരാബാദ് കൈവിട്ടാല്‍ ആരാകും നോട്ടമിടുകയെന്നാണ് ഇനിയറിയേണ്ടത്.