ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ കൂടിയായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ്  മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടീമിലുണ്ടായിരുന്നെങ്കിലും ഇടം കൈയന്‍ പേസ് ഓള്‍ റൗണ്ടറായ അര്‍ജ്ജുന് ഒരു മത്സരത്തിലും അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

ദുബായ്: മുംബൈ ഇന്ത്യന്‍സ്(Mumbai Indians) താരം അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ പരിക്കേറ്റ് ഐപിഎല്ലില്‍(IPL 2021) നിന്ന് പുറത്ത്. സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ അര്‍ജ്ജുന് കളിക്കാനാവില്ലെന്ന് മുംബൈ വ്യക്തമാക്കി. അര്‍ജ്ജുന് പകരക്കാരനായി സിമ്രജീത് സിംഗിനെ മുംബൈ ടീമിലെടുത്തു. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ സിമ്രജീത് സിംഗ് മുംബൈ ടീമിനൊപ്പം പരീശീലനം തുടങ്ങി.

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ കൂടിയായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടീമിലുണ്ടായിരുന്നെങ്കിലും ഇടം കൈയന്‍ പേസ് ഓള്‍ റൗണ്ടറായ അര്‍ജ്ജുന് ഒരു മത്സരത്തിലും അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

Scroll to load tweet…

മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. പിന്നീട് പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എംഐജി ക്രിക്കറ്റിന് വേണ്ടിയും താരം കളിച്ചു. 2018ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍.

ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചായ മൂന്ന് തോല്‍വികള്‍ക്കുശേഷം പഞ്ചാബ് കിംഗ്സിനെ കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഇന്നലെ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. പത്ത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്.

മുംബൈ ടീം മെന്‍റര്‍ കൂടിയായ സച്ചിന്‍ മകനൊപ്പം യുഎഇയിലെ ബീച്ചില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

View post on Instagram