ഒന്നുകൂടി ചെയ്‌ത് നോക്ക്, കാണാം; ധവാന് മങ്കാദിങ് മുന്നറിയിപ്പുമായി പൊള്ളാര്‍ഡ്

By Web TeamFirst Published Apr 21, 2021, 7:54 AM IST
Highlights

ഐപിഎല്ലിന്‍റെ 2019 എഡിഷനില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന് മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡ് മങ്കാദിങ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഡല്‍ഹി ഇന്നിംഗ്‌സിലെ 10-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. 

ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പേ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കാതെ തന്നെ പുറത്താക്കാം എന്നാണ് ഐപിഎല്‍ ചട്ടത്തില്‍ പറയുന്നത്. 

'നിര്‍ദേശങ്ങള്‍ പാലിക്കൂ'; കൊവിഡ് വ്യാപനത്തിനിടയില്‍ കൊലിയുടെ വിഡീയോ വൈറല്‍

ക്രിക്കറ്റിലും ഐപിഎല്ലിലും വലിയ വിവാദം സൃഷ്‌ടിച്ചിട്ടുള്ള പുറത്താക്കലാണ് മങ്കാദിങ്. ഐപിഎല്ലിന്‍റെ 2019 എഡിഷനില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. അശ്വിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ അന്ന് രംഗത്തെത്തി. 

അശ്വിന്‍റെ മങ്കാദിങ്ങില്‍ പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ജോസ് ബട്‌ലര്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി മങ്കാദിങ്ങിലൂടെ പുറത്തായ താരമാണ് ജോസ് ബട്‌ലര്‍. 

ഇത്തവണ പ്രതിരോധിക്കാനായില്ല; മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം

click me!