ഡല്‍ഹി പൊലീസിന്റെ ഓദ്യോഗിക ട്വിറ്റര്‍ പേജിലാണ് കോലിയുടെ വീഡിയോ പങ്കുവച്ചിട്ടുള്ളത്. രാജ്യത്ത് വ്യാപനം ശക്തമായതോടെ പല നഗരങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനത്തിനിടെ ബോധവല്‍ക്കരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുളള വര്‍ധനവുണ്ടായതോടെയാണ് കോലി സോഷ്യല്‍ മീഡിയയില്‍ സന്ദേശവുമായെത്തിയത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടു. 

കോലിയുടെ വാക്കുകളിങ്ങനെ... ''രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വലിയൊരു വെല്ലുവിളി നമുക്ക് മറികടക്കേണ്ടതുണ്ട്. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും ജാഗ്രതയോടെ വീട്ടിലിരിക്കാനുള്ള മനസ് കാണിക്കണം.മുഖാവരണം ധരിക്കാനും കൈകള്‍ സാനിറ്റൈസ് ചെയ്യാനും ആരും മറക്കരുത്. 

സാമൂഹിക അകലം പാലിക്കുക. കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ പൊലീസുമായും സഹകരിക്കണം. ജനങ്ങള്‍ ശ്രദ്ധിച്ചാലെ രാജ്യം സുരക്ഷിതമായിരിക്കൂ. ഉത്തരവാദിത്തങ്ങള്‍ മറക്കാതിരിക്കുക.'' കോലി പറഞ്ഞു. വീഡിയോ കാണാം...

Scroll to load tweet…

ഡല്‍ഹി പൊലീസിന്റെ ഓദ്യോഗിക ട്വിറ്റര്‍ പേജിലാണ് കോലിയുടെ വീഡിയോ പങ്കുവച്ചിട്ടുള്ളത്. രാജ്യത്ത് വ്യാപനം ശക്തമായതോടെ പല നഗരങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.