
മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ തോല്‍വി രുചിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണിക്ക് പിഴ ചുമത്തി. സീസണില്‍ ഒരു നായകന്‍ പിഴ ചുമത്തപ്പെടുത്തപ്പെടുന്നത് ഇതാദ്യമാണ്.
നിശ്ചിതസമയത്ത് ഓവര്‍ നിയന്ത്രിക്കാന്‍ ധോണിക്ക് കഴിയാതെ വരികയായിരുന്നു. എന്നാല്‍ സീസണിലെ ആദ്യ വീഴ്‌ചയായതിനാല്‍ നടപടി പിഴയില്‍ മാത്രമൊതുങ്ങി. സ്റ്റാറ്റര്‍ജിക് ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കണം.
ഐപിഎല്ലില്‍ സൂപ്പർ സൺഡേ; മുൻ ചാമ്പ്യൻമാർ നേർക്കുനേർ
എന്നാല്‍ സിഎസ്‌കെ 18.4 ഓവര്‍ എറിയുമ്പോഴേക്കും ഡല്‍ഹി ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു എന്നതാണ് വസ്‌തുത. 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനില്‍ക്കേ റിഷഭ് പന്തും സംഘവും നേടുകയായിരുന്നു. ശിഖർ ധവാൻ-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടക്കം നൽകിയത്. പവർപ്ലേയിൽ 65 റൺസ് നേടിയ ഇരുവരും ഒന്നാം വിക്കറ്റിന് 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ശിഖർ ധവാന്‍ 54 പന്തിൽ 85 റൺസും പൃഥ്വി ഷാ 38 പന്തിൽ 72 റൺസുമെടുത്താണ് പുറത്തായത്.
ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ സുരേഷ് റെയ്‌നയുടെ അർധസെഞ്ചുറിയുടെ മികവിലാണ് ചെന്നൈ 188 റൺസിലെത്തിയത്. റെയ്‌ന 36 പന്തില്‍ 54 റണ്‍സെടുത്തു. എന്നാല്‍ ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി.
ധോണിപ്പടയെ പഞ്ഞിക്കിട്ട് ധവാന്‍- പൃഥി സഖ്യം; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!