
ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ചെന്നൈയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഓയിൻ മോർഗനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാർണറുമാണ് നയിക്കുന്നത്. 2014ന്
ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന കൊൽക്കത്തയ്‌ക്ക് മൂന്ന് വർഷമായി പ്ലേ ഓഫിലും ഇടമില്ല. സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും ഹൈദരാബാദും കിരീടത്തിൽ എത്തിയിട്ട് അഞ്ച് വർഷമായി.
ശുഭ്മാൻ ഗിൽ, ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്ക്, വരുൺ ചക്രവർത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം പരിചയസമ്പന്നരായ ഹർഭജൻ സിംഗും ഷാക്കിബ് അൽ ഹസ്സനും ഇത്തവണ കൊൽക്കത്തയ്‌ക്കൊപ്പമുണ്ട്. ആന്ദ്രേ റസലും സുനിൽ നരൈനും കഴിഞ്ഞ സീസണിലെ നിരാശ തീർത്താൽ മോർഗന് കാര്യങ്ങൾ എളുപ്പമാവും.
വിശ്രമമോ പരിക്കോ ? ഹർദ്ദിക് പാണ്ഡ്യ പന്തെറിയാത്തതിനുള്ള കാരണം തുറന്നു പറഞ്ഞ് ലിൻ
ഡേവിഡ് വാർണർ, ജോണി ബെയ്ർസ്റ്റോ, മനീഷ് പാണ്ഡേ, കെയ്ൻ വില്യംസൺ, കേദാർ ജാദവ് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയ്‌ക്കൊപ്പം കരുത്തുറ്റ ബൗളർമാരും ഹൈദരാബാദിന് സ്വന്തം. യോർക്കർ വീരൻ നടരാജനും സന്ദീപ് ശർമ്മയ്‌ക്കുമൊപ്പം ഭുവനേശ്വർ കുമാർ തിരിച്ചെത്തും. അഫ്ഗാൻ സ്‌പിന്നർ റഷീദ് ഖാനെ മെരുക്കാൻ ഇതുവരെ ആർക്കുമായിട്ടില്ല.
മലയാളി പേസർമാരായ ബേസിൽ തമ്പിക്ക് ഹൈദരാബാദും സന്ദീപ് വാര്യർക്ക് കൊൽക്കത്തയും ആദ്യ മത്സരത്തിൽ അവസരം നൽകിയേക്കില്ല.
ധോണിപ്പടയെ പഞ്ഞിക്കിട്ട് ധവാന്‍- പൃഥി സഖ്യം; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!