Latest Videos

ഐപിഎല്‍ 2021: രണ്ടാംപാദത്തില്‍ കരുത്തരായ രാജസ്ഥാന്‍; സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യത ഇലവന്‍ ഇങ്ങനെ

By Web TeamFirst Published Sep 21, 2021, 11:42 AM IST
Highlights

പുതിയ താരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്ത്. ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ഐപിഎല്‍ രണ്ടാംപാതില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ദുബായ്: പുത്തന്‍ താരങ്ങളുമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഐപിഎല്‍ (IPL 2021) രണ്ടാംപാദത്തിനൊരുങ്ങുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യഘട്ടം അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു സഞ്ജു സാംസണും (Sanju Samson) സംഘവും. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ജയിച്ചതോടെ ആറാം സ്ഥാനത്തേക്കിറങ്ങി. ഇന്ന് പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടാനൊരുങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാന്‍ സ്വപ്‌നം കാണുന്നില്ല.

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നില്‍; പഞ്ചാബ് കിംഗ്‌സ് അധികം പിന്നിലല്ല

പുതിയ താരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്ത്. ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ഐപിഎല്‍ രണ്ടാംപാതില്‍ നിന്ന് വിട്ടുനിന്നിരുന്നു. പകരമെത്തിയതാവട്ടെ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, ഗ്ലെന്‍ ഫിലിപ്‌സ്, ഒഷാനെ തോമസ്, തബ്രൈസ് ഷംസി തുടങ്ങിയ താരങ്ങളും. ആദ്യഘട്ടത്തില്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ലിയാം ലിവിംഗ്‌സ്റ്റണും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആരെയൊക്കെ കളിപ്പിക്കണമെന്നാണ് സഞ്ജുവും സംഘവും നേരിടുന്ന പ്രധാന വെല്ലുവിളി. 

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പരമ്പരയില്‍ നിന്ന് പിന്മാറി

ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാള്‍- ലിവിംഗ്സ്റ്റണ്‍ സഖ്യം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിന് വേണ്ടിയുള്ള ടി20 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ലിവിംഗ്സ്റ്റണ്‍. ഇതോടെ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലൂയിസിന് പുറത്തിരിക്കേണ്ടി വരും മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തും. ഡേവിഡ് മില്ലര്‍, റിയാന്‍ പരഗ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ എന്നിവരും കളിക്കും. ജയദേവ് ഉനദ്ഘട്, ചേതന്‍ സക്കറിയ, തബ്രൈസ് ഷംസി എന്നിവരായിരിക്കും ബൗളര്‍മാര്‍. ഇങ്ങനെ വന്നാല്‍ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ പുറത്തിരിക്കേണ്ടി വരും.

വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനെന്ന് മുന്‍ ഓസീസ് താരം

രാജസ്ഥാന്‍ റോയല്‍സ് സാധ്യത ഇലവന്‍: യശ്വസി ജയ്‌സ്വാള്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, റിയാന്‍ പരഗ്, ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്, ചേതന്‍ സക്കറിയ, തബ്രൈസ് ഷംസി.

click me!