Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നില്‍; പഞ്ചാബ് കിംഗ്‌സ് അധികം പിന്നിലല്ല

ഇരുവരും തമ്മില്‍ കളിച്ച ആദ്യ മത്സരം ആരാധകര്‍ മറന്നുകാണില്ല. സഞ്ജു സെഞ്ചുറി നേടിയ മത്സരമായിരുന്നത്. എന്നിട്ടും രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടു.

IPL 2021 Rajasthan Royals vs Kings Punjab who leads? Check head to head stats
Author
Dubai - United Arab Emirates, First Published Sep 21, 2021, 10:29 AM IST

ദുബായ്: മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇന്ന് ഐപിഎല്‍ (IPL 2021) രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിനിറങ്ങും. കെ എല്‍ രാഹുല്‍ (KL Rahul) ക്യാപ്റ്റനായ പഞ്ചാബ് കിംഗ്‌സാണ് (Punjab Kings) രാജസ്ഥാന്റെ എതിരാളി. ഇരുവരും തമ്മില്‍ കളിച്ച ആദ്യ മത്സരം ആരാധകര്‍ മറന്നുകാണില്ല. സഞ്ജു സെഞ്ചുറി നേടിയ മത്സരമായിരുന്നത്. എന്നിട്ടും രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടു.

അയാളൊരു രാജ്യാന്തര താരമായിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല, ചെന്നൈ താരത്തിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

എങ്കിലും നേര്‍ക്കുനേര്‍ കണക്കുകളില്‍ രാജസ്ഥാന് തന്നെയാണ് മുന്‍തൂക്കം. 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12ലും രാജസ്ഥാനായിരുന്നു ജയം. 10 മത്സരങ്ങള്‍ പഞ്ചാബിനൊപ്പം നിന്നു. യുഎഇയില്‍ കളിക്കുമ്പോഴും രാജസ്ഥാന്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. ഇതുവരെ മൂന്ന് മത്സരങ്ങള്‍ ഇവര്‍ യുഎഇയില്‍ കളിച്ചു. ഇതില്‍ രണ്ട് തവണയും ജയം രാജസ്ഥാനൊപ്പമായിരുന്നു. പഞ്ചാബ് കിംഗ്‌സ് ഒരു തവണയും ജയിച്ചു.

വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനെന്ന് മുന്‍ ഓസീസ് താരം

ഈ മൂന്ന് മത്സരങ്ങളും ഷാര്‍ജ, അബുദാബി സ്‌റ്റേഡിയങ്ങളിലായിരുന്നു. ആദ്യമായിട്ടാണ് ഇരുവരും ദുബായില്‍ കളിക്കാനൊരുങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി അഞ്ചാമതെത്താം.

Follow Us:
Download App:
  • android
  • ios