ഓപ്പണര്‍മാര്‍ പവര്‍ പ്ലേയില്‍ മടങ്ങി; ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ പ്രതിരോധത്തില്‍

By Web TeamFirst Published Apr 27, 2021, 8:07 PM IST
Highlights

കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. ആവേഷ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. നാലാം ഓവറിന്റെ അവസാന പന്തില്‍ കോലിയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു.
 

അഹമ്മദാബാദ്: ഡല്‍ഹി കാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം തുടക്കം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 47 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലി (12), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (14), രജത് പടിധാര്‍ (3) എന്നിവരാണ് ക്രീസില്‍. ആവേഷ് ഖാന്‍, ഇശാന്ത് ശര്‍മ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. ലൈവ് സ്‌കോര്‍.

ഇശാന്തിന്റെ കന്നി വിക്കറ്റ്

കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. ആവേഷ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. നാലാം ഓവറിന്റെ അവസാന പന്തില്‍ കോലിയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മികച്ച ഫോമില്‍ കളിക്കുന്ന പടിക്കലിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു ഇശാന്ത്. മൂന്ന് ബൗണ്ടറി നേടി ആത്മവിശ്വാസത്തിലായിരുന്നു പടിക്കല്‍. എന്നാല്‍ ഇശാന്തിന്റെ പന്തിന് മറുപടി ഉണ്ടായിരുന്നില്ല. 

ഇരു ടീമിലും മാറ്റം 

രണ്ട് മാറ്റങ്ങളാണ് ബാംഗ്ലൂര്‍വരുത്തിയത്. ഡാന്‍ ക്രിസ്റ്റ്യന് പകരം ഡാനിയേല്‍ സാംസ് ടീമിലെത്തി. നവ്ദീപ് സൈനിയും പുറത്തായി രജത് പടിദാര്‍ പകരമെത്തി. ഡല്‍ഹി ഒരു മാറ്റം വരുത്തി. ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍ അശ്വിന് പകരം ഇശാന്ത് ശര്‍മയെ പ്ലയിംഗ് ഇലവനിലെത്തി.പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് പിറകില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് കോലിക്കും സംഘത്തിനും. ഇത്രയും പോയിന്റുള്ള ഡല്‍ഹി റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന് മുന്നിലെത്തിയത്.

ടീമുകള്‍

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ സാംസ്, കെയ്ല്‍ ജാമിസണ്‍, നവ്ദീപ് സൈനി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!