റിച്ചാര്‍ഡ്‌സണിന് പകരം ന്യൂസിലന്‍ഡ് പേസറെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

Published : Apr 27, 2021, 09:56 PM IST
റിച്ചാര്‍ഡ്‌സണിന് പകരം ന്യൂസിലന്‍ഡ് പേസറെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

Synopsis

29കാരനായ കുഗ്ഗെലെജിന്‍ മുന്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു. 2019 സീസണില്‍ ലുങ്കി എന്‍ഗിഡിക്ക് പരിക്കേറ്റപ്പോഴാണ് കുഗ്ഗെലെജിന്‍ ചെന്നൈയിലെത്തിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ന്‍ റിച്ചാഡ്‌സണിന് പകരം ന്യൂസിലന്‍ഡ് താരം സ്‌കോട്ട് കുഗ്ഗെലെജിന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കും. നിലവില്‍ മുംബൈയിലുണ്ട് കുഗ്ഗെലെജിന്‍. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിട്ടാണ് താരം മുംബൈയിലെത്തിയത്.

29കാരനായ കുഗ്ഗെലെജിന്‍ മുന്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു. 2019 സീസണില്‍ ലുങ്കി എന്‍ഗിഡിക്ക് പരിക്കേറ്റപ്പോഴാണ് കുഗ്ഗെലെജിന്‍ ചെന്നൈയിലെത്തിയത്. രണ്ട് മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. മുമ്പ് മാസം മുമ്പ് പാകിസ്ഥാനെതിരെ നടന്ന ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡ് ടീ്മില്‍ താരം കളിച്ചിരുന്നു. കിവീസിനായി 16 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് കുഗ്ഗെലെജിന്‍. 

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പേരുണ്ടായിരുന്നുവെങ്കിലും സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് റിച്ചാര്‍ഡ്‌സണും ആഡം സാംപയും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ഇരുവര്‍ക്കും ഇന്ത്യ വിടാന്‍ സാധിച്ചിട്ടില്ല.


മഹ്സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും