ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനരികെ; ഹര്‍ഷാരവം മുഴക്കാന്‍ ഹര്‍ഷാല്‍, ഇന്ന് അത്ഭുതമാകുമോ?

By Web TeamFirst Published Oct 11, 2021, 4:25 PM IST
Highlights

ഐപിഎല്‍ പതിനാലാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് 14 മത്സരങ്ങളില്‍ 30 പേരെ പുറത്താക്കിയ ഹര്‍ഷാല്‍ പട്ടേല്‍

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore)- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) എലിമിനേറ്ററിലെ ശ്രദ്ധാകേന്ദ്രം ആര്‍സിബി പേസര്‍ ഹര്‍ഷാല്‍ പട്ടേല്‍(Harshal Patel). ഐപിഎല്‍ ചരിത്രത്തെ ഏറ്റവും മികച്ച ബൗളിംഗ് റെക്കോര്‍ഡുകളിലൊന്ന് തകര്‍ക്കുന്നതിന് അരികെയാണ് ഹര്‍ഷാല്‍. 

ഐപിഎല്‍ 2021: ധോണിയുടെ ഫിനിഷിംഗ്! ആന്ദന്ദക്കണ്ണീരണിഞ്ഞ് കുട്ടികള്‍, സമ്മാനവുമായി 'തല'- വീഡിയോ വൈറല്‍

പതിനാലാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് 14 മത്സരങ്ങളില്‍ 30 പേരെ പുറത്താക്കിയ ഹര്‍ഷാല്‍ പട്ടേല്‍. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ഹര്‍ഷാല്‍ ഐപിഎല്ലില്‍ പുതു ചരിത്രമെഴുതും. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡ് പേരിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയേയാണ് ഹര്‍ഷാല്‍ മറികടക്കുക. സിഎസ്‌കെയ്‌ക്കായി 2013 എഡിഷനില്‍ ബ്രാവോ 32 വിക്കറ്റ് നേടിയിരുന്നു. 

ഇതിനകം രണ്ട് ഗംഭീര റെക്കോര്‍ഡുകള്‍

ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ഈ സീസണിനിടെ ഹര്‍ഷാല്‍ പട്ടേല്‍ സ്വന്തമാക്കിയിരുന്നു. 2020 സീസണില്‍ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് ഹര്‍ഷാലിന് മുന്നില്‍ വഴിമാറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെയായിരുന്നു ഈ റെക്കോര്‍ഡിലേക്ക് ഹര്‍ഷാല്‍ പന്തെറിഞ്ഞത്. 

ഐപിഎല്‍ 2021: 'പന്തിന്റെ ആ തീരുമാനം പിഴച്ചു'; കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്‌ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്‌ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേഷ് ഖാനേക്കാള്‍ ഏഴ് വിക്കറ്റ് കൂടുതല്‍ ഇപ്പോള്‍ത്തന്നെ ഹര്‍ഷാലിനുണ്ട്. 23 വിക്കറ്റാണ് ആവേഷിന്‍റെ സമ്പാദ്യം. 

ഹര്‍ഷാല്‍ കളത്തിലേക്ക്...

ഐപിഎല്‍ പതിനാലാം സീസണിലെ എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. ജയിക്കുന്നവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ  രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും.  

കോലിക്ക് ശേഷം ആര്‍സിബിയെ നന്നായി നയിക്കാന്‍ അവനാകും; പുതു നായകനെ പ്രവചിച്ച് നെഹ്‌റ

click me!