Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: ധോണിയുടെ ഫിനിഷിംഗ്! ആന്ദന്ദക്കണ്ണീരണിഞ്ഞ് കുട്ടികള്‍, സമ്മാനവുമായി 'തല'- വീഡിയോ വൈറല്‍

ധോണി മത്സരം ഫിനിഷ് ചെയ്ത ശേഷം രണ്ട് ചെറിയ കുട്ടികള്‍ക്ക് ക്രിക്കറ്റ് ബോള്‍ നല്‍കുന്ന വീഡിയോ ആയിരുന്നത്. ധോണി മത്സരം ഫിനിഷ് ചെയ്യുന്നത് കണ്ട് കുട്ടികള്‍ക്ക് സന്തോഷം അടക്കാനായില്ല. 

IPL 2021 Watch video Dhoni giving surprise to CSK Fans
Author
Dubai - United Arab Emirates, First Published Oct 11, 2021, 11:44 AM IST

ദുബായ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് (Sachin Tendulkar) ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നെഞ്ചേറ്റിയ താരമാരെന്ന് ചോദിച്ചാല്‍ അതിനുത്തരം പലര്‍ക്കും എം എസ് ധോണി (MS Dhoni) എന്നായിരിക്കും. ഇന്നലെ ഐപിഎല്‍ (IPL 2021) ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സുമായുള്ള (Delhi Capitals) മത്സരത്തിലും ഇക്കാര്യം ഒരിക്കല്‍കൂടി പ്രകടമായി.

ഐപിഎല്‍ 2021: 'യഥാര്‍ത്ഥ കിംഗ് തിരിച്ചെത്തിയിരിക്കുന്നു'; ധോണിയുടെ ഫിനിഷിംഗിന് ശേഷം കോലിയുടെ വാക്കുകള്‍

ധോണി മത്സരം ഫിനിഷ് ചെയ്ത ശേഷം രണ്ട് ചെറിയ കുട്ടികള്‍ക്ക് ക്രിക്കറ്റ് ബോള്‍ നല്‍കുന്ന വീഡിയോ ആയിരുന്നത്. ധോണി മത്സരം ഫിനിഷ് ചെയ്യുന്നത് കണ്ട് കുട്ടികള്‍ക്ക് സന്തോഷം  അടക്കനായില്ല. അവരുടെ കണ്ണുകള്‍ നന‍ഞ്ഞു. സിഎസ്‌കെ ആരാധകരായ കുട്ടകള്‍ ഡഗ് ഔട്ടിന് തൊട്ടുമുകളിലുള്ള സീറ്റുകളിലാണ് ഇരുന്നിരുന്നത്. മത്സരശേഷം ധോണി താഴെനിന്ന് തന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ ഒരു പന്ത്  മുകളിലേക്ക്  ഇട്ടുകൊടുക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...

ഇതുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ ഒരു ട്വീറ്റ് ഇടുകയും ചെയ്തു. 2007 പ്രഥമ ടി20 ലോകകപ്പ് നേടിയപ്പോഴുള്ള മറ്റൊരു ചിത്രം കൂടി ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു. വരും തലമുറയെ ധോണി പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ട്വീറ്റിലെ കുറിപ്പ്. ജാഫറിന്റെ ട്വീറ്റ് കാണാം...

സാം കറനെതിരെ തുടരെ മൂന്ന് ബൗണ്ടറികള്‍ നേടിയാണ് ധോണി മത്സരം പൂര്‍ത്തിയാക്കിയത്. അതും ഫോമിലുള്ള രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് മുകളിലായിരുന്നു ധോണി ബാറ്റ് ചെയ്തിരുന്നത്. കേവലം ആറ് പന്തുകള്‍ മാത്രം ധോണി 18 റണ്‍സ് നേടി. ഒരു സിക്‌സും മൂന്ന് ഫോറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

ഐപിഎല്‍ 2021: ആരാണ് മികച്ച ക്യാപ്റ്റന്‍? മോര്‍ഗന്‍ മോശമെന്ന് ഗംഭീര്‍! ധോണിയെ കുറിച്ചും വിലയിരുത്തല്‍

അര്‍ധസെഞ്ചുറി നേടിയ റിതുരാജ് ഗെയ്ക്വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും പ്രകടനം നിര്‍ണായകമായി. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി. ചെന്നൈയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റും. 

ഐപിഎല്‍ 2021: എല്ലാം ന്യൂസിലന്‍ഡ് മയം, വ്യത്യസ്തനായി പോണ്ടിംഗ്; പ്ലേ ഓഫിലെത്തിയ ടീമുകളിലെ ചില രസകരമായ വസ്തുത

Follow Us:
Download App:
  • android
  • ios