ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സിന് ടോസ്; ഇരു ടീമിലും മാറ്റം, അരങ്ങേറ്റം

Published : Apr 29, 2023, 07:13 PM ISTUpdated : Apr 29, 2023, 07:25 PM IST
ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സിന് ടോസ്; ഇരു ടീമിലും മാറ്റം, അരങ്ങേറ്റം

Synopsis

വാഷിംഗ്‌ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതോടെ ഹൈദരാബാദിനായി അബ‌്‌ദുല്‍ സമദ് തിരിച്ചെത്തി

ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം ബാറ്റിംഗ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സ് രണ്ട് മാറ്റങ്ങളുമായി ഇറങ്ങുമ്പോള്‍ ക്യാപിറ്റല്‍സില്‍ ഒരു മാറ്റമാണുള്ളത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതോടെ ഹൈദരാബാദിനായി അബ‌്‌ദുല്‍ സമദ് തിരിച്ചെത്തിയപ്പോള്‍ അക്കീല്‍ ഹൊസൈന്‍ അരങ്ങേറ്റം കുറിക്കുന്നു. ഡല്‍ഹി നിരയില്‍ അമാന്‍ ഖാന് പകരം പ്രിയം ഗാര്‍ഗ് ഇടംപിടിച്ചു.

പ്ലേയിംഗ് ഇലവനുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്‍‌റിച് നോര്‍ക്യ, ഇഷാന്ത് ശര്‍മ്മ, മുകേഷ് കുമാര്‍.

സബ്‌സ്റ്റിറ്റ്യൂട്ട്സ്: സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അഭിഷേക് പോരെല്‍, ഖലീല്‍ അഹമ്മദ്, പ്രവീണ്‍ ദുബെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, അബ‌്‌ദുല്‍ സമദ്, അക്കീല്‍ ഹൊസൈന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മര്‍ക്കാണ്ഡെ, ഉമ്രാന്‍ മാലിക്.

സബ്‌സ്റ്റിറ്റ്യൂട്ട്സ്: മാര്‍ക്കോ യാന്‍സന്‍, വിവ്രാന്ത് ശര്‍മ്മ, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് ഡാഗര്‍, ടി നടരാജന്‍.

വൈകിട്ട് ഏഴരയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മൈതാനത്താണ് മത്സരം. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡല്‍ഹിയും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുന്നത്. ഹൈദരാബാദിന്‍റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. തുടര്‍ച്ചയായ അഞ്ച് കളികളില്‍ തോറ്റ ശേഷം രണ്ട് ജയവുമായി തിരിച്ചുവന്നിരിക്കുകയാണ് ഡല്‍ഹി. ഹൈദരാബാദാകട്ടെ കഴിഞ്ഞ മൂന്ന് കളിയും തോറ്റു. ബാറ്റിംഗാണ് ഇരു ടീമിന്‍റേയും പ്രശ്‌നം. സീസണിലെ ഏഴ് കളികളില്‍ നാല് പോയിന്‍റ് വീതമുള്ള സണ്‍റൈസേഴ്‌സ് ഒന്‍പതും ഡല്‍ഹി ക്യാപിറ്റല്‍സ് പത്തും സ്ഥാനത്താണ്. 

'ഞാനത് മാത്രമേ ചെയ്യുന്നുള്ളൂ'; ഐപിഎല്‍ 2023ലെ വിജയരഹസ്യം തുറന്നുപറഞ്ഞ് ഷമി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍