അഭിമാന ജയത്തിന് സണ്‍റൈസേഴ്‌സും ക്യാപിറ്റല്‍സും; ടോസ് വീണു, ടീമുകളില്‍ മാറ്റം

Published : Apr 24, 2023, 07:10 PM ISTUpdated : Apr 24, 2023, 07:17 PM IST
അഭിമാന ജയത്തിന് സണ്‍റൈസേഴ്‌സും ക്യാപിറ്റല്‍സും; ടോസ് വീണു, ടീമുകളില്‍ മാറ്റം

Synopsis

പതിനാറാം സീസണില്‍ കളിച്ച ആറില്‍ ഒരു മത്സരം മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത്

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാറ്റിംഗ് മികച്ച രീതിയില്‍ തുടങ്ങാമെന്ന പ്രതീക്ഷ വാര്‍ണര്‍ ടോസ് വേളയില്‍ പങ്കുവെച്ചു. മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. സര്‍ഫറാസ് ഖാനും റിപാല്‍ പട്ടേലും ഇന്ന് കളിക്കുന്നു. സണ്‍റൈഡേഴ്‌സ് 16 അംഗ ടീമിലേക്ക് ബൗളിംഗ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡിയെ ഉള്‍പ്പെടുത്തി. 

പ്ലേയിംഗ് ഇലവനുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഹാരി ബ്രൂക്ക്, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍) മാര്‍ക്കോ യാന്‍സന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മായങ്ക് മര്‍ക്കാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്. 

സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: നിതീഷ് റെഡി, വിവ്രാന്ത് ശര്‍മ്മ, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് ദാഗര്‍, രാഹുല്‍ ത്രിപാഠി. 

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, സര്‍ഫറാസ് ഖാന്‍, അക്‌സര്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, റിപാല്‍ പട്ടേല്‍, ആന്‍‌റിച് നോര്‍ക്യ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ. 

സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: മുകേഷ് കുമാര്‍, ലളിത് യാദവ്, പ്രവീണ്‍ ദുബെ, ചേതന്‍ സക്കരിയ, യാഷ് ദുള്‍

ജയിക്കാതെ വഴിയില്ല ഇരു ടീമിനും

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. പതിനാറാം സീസണില്‍ കളിച്ച ആറില്‍ ഒരു മത്സരം മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത്. ആറില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അവസ്ഥയും മോശമാണ്. ഇരു ടീമുകളും പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍ക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ജയിച്ചാണ് ഡല്‍ഹി വരുന്നത്. അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ശേഷം രണ്ടെണ്ണം ജയിക്കുകയും വീണ്ടും രണ്ട് കളികള്‍ തോല്‍ക്കുകയും ചെയ്‌ത ടീമാണ് ഹൈദരാബാദ്. 

Read more: ഡല്‍ഹിക്കെതിരെ ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടിയേ മതിയാകൂ; അപേക്ഷയുമായി സണ്‍റൈസേഴ്‌സ് നായകന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍