കോലിയും പടിക്കലും വീണു; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Oct 31, 2020, 8:05 PM IST
Highlights

സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും റണ്‍സ് വഴങ്ങാതിരുന്നതോടെ ബാംഗ്ലൂരിന് മികച്ച തുടക്കം ലഭിച്ചില്ല. റണ്‍സില്ലാത്തതിന്‍റെ സമ്മര്‍ദ്ദത്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പടിക്കലിനെ(5) സന്ദീപ് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി.

ദുബായ്: ഐപിഎല്ലില്‍ നിര്‍ണായ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. മികച്ച ഫോമിലുള്ള ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിനെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ ജോഷെ ഫിലിപ്പും രണ്ട് റണ്‍സുമായി എ ബി ഡിവില്ലിയേഴ്സുമാണ് ക്രീസില്‍.

തുടക്കം തകര്‍ച്ചയോടെ

സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും റണ്‍സ് വഴങ്ങാതിരുന്നതോടെ ബാംഗ്ലൂരിന് മികച്ച തുടക്കം ലഭിച്ചില്ല. റണ്‍സില്ലാത്തതിന്‍റെ സമ്മര്‍ദ്ദത്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പടിക്കലിനെ(5) സന്ദീപ് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി.

ക്രിസീലെത്തിയ ഉടനെ സിംഗിളുകളിലൂടെ സ്ട്രൈക്ക് കൈമാറിയ കോലിക്ക് പക്ഷെ സന്ദീപ് ശര്‍മയ്ക്കെതിരെ പിഴച്ചു. സന്ദീപിനെ കവറിലൂടെ ബൗണ്ടറി കടത്താനുള്ള കോലിയുടെ ശ്രമം വില്യംസണിന്‍രെ കൈകളിലൊതുങ്ങി. ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു കോലിയുടെ നേട്ടം.

ഇന്ന് ജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിന് ഇന്ന് വിജയം അനിവര്യമാണ്.

click me!