Latest Videos

ഇങ്ങനെയുണ്ടോ ഒരു തോല്‍വി! മുംബൈക്കെതിരായ പരാജയത്തിന് പിന്നാലെ ലഖ്‌നൗ നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍

By Web TeamFirst Published May 25, 2023, 11:02 AM IST
Highlights

ഐപിഎല്‍ പ്ലേഓഫില്‍ ഏറ്റവും ചെറിയ സ്‌കോറില്‍ പുറത്താവുന്ന മൂന്നാമത്തെ ടീമായി ലഖ്‌നൗ. 2010 സീസണില്‍ ആര്‍സിബിക്കെതിരെ 82 റണ്‍സിന് പുറത്തായ ഡെക്കാണ്‍ ചാര്‍ജേഴ്‌സാണ് പട്ടികയില്‍ ഒന്നാമത്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനോട് 87ന് പുറത്തായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് രണ്ടാമതുണ്ട്.

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെന്നൈ, ചെപ്പോക്കില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 16.3 ഓവറില്‍ 101ന് പുറത്താവുകയായിരുന്നു. 81 റണ്‍സിനായിന്നു ലഖ്‌നൗവിന്റെ ജയം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‌വാളാണ് ലഖ്‌നൗവിനെ തകര്‍ത്തത്.

ഇതോടെ ഐപിഎല്‍ പ്ലേഓഫില്‍ ഏറ്റവും ചെറിയ സ്‌കോറില്‍ പുറത്താവുന്ന മൂന്നാമത്തെ ടീമായി ലഖ്‌നൗ. 2010 സീസണില്‍ ആര്‍സിബിക്കെതിരെ 82 റണ്‍സിന് പുറത്തായ ഡെക്കാണ്‍ ചാര്‍ജേഴ്‌സാണ് പട്ടികയില്‍ ഒന്നാമത്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനോട് 87ന് പുറത്തായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് രണ്ടാമതുണ്ട്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡക്കാണ്‍ 104ന് പുറത്തായത് നാലാം സ്ഥാനത്തായി. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈക്കെതിരെ 107ന് മടങ്ങിയിരുന്നു.

റണ്‍സ് അടിസ്ഥാനത്തില്‍ പ്ലേഓഫിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയം കൂടിയാണിത്. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ 105 റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ചതാണ് ഏറ്റവും വലിയ ജയം. 2012ല്‍ ഡല്‍ഹിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 86 റണ്‍സിന് തോല്‍പ്പിച്ചത് രണ്ടാം സ്ഥാനത്ത്. 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, ആര്‍സിബി 71 റണ്‍സിന് ജയിച്ചത് നാലാം സ്ഥാനത്ത്. 2011 ഫൈനലില്‍ ചെന്നൈ 58 റണ്‍സിന് ആര്‍സിബി തോല്‍പ്പിച്ചതാണ് അഞ്ചാം സ്ഥാനത്ത്.

രണ്ട് പേരെ റണ്ണൗട്ടാക്കി, പിന്നീട് സ്വയം റണ്ണൗട്ടായി, ദീപക് ഹൂഡയുടെ അക്കൗണ്ട് പരിശോധിക്കണമെന്ന് ആരാധകര്‍

അഞ്ച് വിക്കറ്റ് നേടിയ ആകാശും റെക്കോര്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഐപിഎല്‍ ചരിത്രില്ലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി അനില്‍ കുബ്ലേയുടെ റെക്കോര്‍ഡിനൊപ്പം. അല്‍സാരി ജോസഫ് (6/12), സൊഹൈല്‍ തന്‍വീര്‍ (6/14), ആഡം സാംപ (6/19) എന്നിവരാണ് മികച്ച പ്രകടനം നടത്തിയ ആദ്യ മൂന്ന് ബൗളര്‍മാര്‍. പ്ലേ ഓഫിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ. ഡഗ് ബോളിഞ്ചര്‍ (4/13), ജസ്പ്രിത് ബുമ്ര (4/14), ധവാല്‍ കുല്‍ക്കര്‍ണി (4/14) എന്നിവര്‍ ആകാശിന് താഴെയാണ്.

click me!