ഇതിന് പുറമെ സ്വന്തം ടീമിലെ രണ്ട് താരങ്ങളെ റണ്ണൗട്ടാക്കിയശേഷം സ്വയം റണ്ണൗട്ടായ ഹൂഡ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പണം വാങ്ങിയാണോ കളിച്ചത് എന്നറിയാന്‍ താരത്തിന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ചെന്നൈ: ഐപിഎല്‍ എലിമിനേറ്ററില്‍ രണ്ട് സഹതാരങ്ങളെ റണ്ണൗട്ടാക്കുകയും പിന്നീട് സ്വയം റണ്ണൗട്ടാവുകയും ചെയ്ത ദീപക് ഹൂഡക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഈ സീസണില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഹൂഡ ഇന്നലെ മുംബൈക്കെതിരായ എലമിനേറ്ററില്‍ ആദ്യം ലഖ്നൗലവിന്‍റെ ടോപ് സ്കോററും അവസാന പ്രതീക്ഷയുമായിരുന്ന മാര്‍ക്കസ് സ്റ്റോയിനിസിനെ റണ്ണൗട്ടാക്കിയിരുന്നു. ഹൂഡയും സ്റ്റോയിനിസും ഒരു വശത്തുകൂടി ഓടി കൂട്ടി ഇടിച്ചതാണ് സ്റ്റോയിനിസിന്‍റെ റണ്ണൗട്ടില്‍ കലാശിച്ചത്. ഹൂഡ ഓടുന്ന അതേ വശത്തുകൂടി ഓടിയത് സ്റ്റോയിനിസിന്‍റെ തെറ്റായിരുന്നു.

പിന്നാലെ കെ ഗൗതം റണ്ണൗട്ടായി. കാമറൂണ്‍ ഗ്രീന്‍ ഫീല്‍ഡ് ചെയ്ത് രോഹിത് ശര്‍മക്ക് ഉരുട്ടി നല്‍കിയ പന്തില്‍ ഇല്ലാത്ത റണ്ണിനോടിയാണ് ഗൗതം രോഹിത്തിന്‍റെ ത്രോയില്‍ റണ്ണൗട്ടായത്. പിന്നാലെ ഹൂഡയും റണ്ണൗട്ടായി. ഇതില്‍ ആദ്യ രണ്ട് റണ്ണൗട്ടിലും ഹൂഡയുടെ ഭാഗത്ത് പിഴവൊന്നുമില്ലെങ്കിലും രണ്ട് റണ്ണൗട്ടിനും കാരണക്കാരനായത് ഹൂഡയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒടുവില്‍ നവീന്‍ ഉള്‍ ഹഖുമായുള്ള ധാരണപ്പിശകില്‍ സ്വയം റണ്ണൗട്ടാവുകയും ചെയ്തു. ലഖ്നൗവിന്‍റെ അവസാന അംഗീകൃത ബാറ്ററായ ഹൂഡയെ ഔട്ടാക്കി സ്വന്തം വിക്കറ്റ് സംരക്ഷിക്കാനുള്ള നവീനിന്‍റെ ശ്രമത്തെയും ആരാധകര്‍ പരഹസിക്കുന്നുണ്ട്.

ഇതിന് പുറമെ സ്വന്തം ടീമിലെ രണ്ട് താരങ്ങളെ റണ്ണൗട്ടാക്കിയശേഷം സ്വയം റണ്ണൗട്ടായ ഹൂഡ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പണം വാങ്ങിയാണോ കളിച്ചത് എന്നറിയാന്‍ താരത്തിന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

'നാളെ മുതല്‍ പാര്‍ലമെന്‍റില്‍ പോവേണ്ടി വരുമല്ലോ'; ലഖ്നൗവിന്‍റെ തോല്‍വയില്‍ ഗംഭീറിനെ ട്രോളി കോലി ഫാന്‍സ്

ഓവറില്‍ 10 റണ്‍സിലേറെ ജയിക്കാന്‍ വേണ്ടപ്പോള്‍ ക്രീസിലെത്തിയ ദീപക് ഹൂഡ 13 പന്തില്‍ 15 റണ്‍സ് മാത്രമടെുത്ത് പുറത്തായി. ഈ സീസണില്‍ 84 റണ്‍സ് മാത്രമാണ് ഹൂഡക്ക് സ്കോര്‍ ചെയ്യാനായത്. ഒരു സീസണില്‍ ടോപ് സിക്സ് ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് റണ്ണടിക്കുന്ന ബാറ്ററെന്ന നാണക്കേടും ഹൂഡ ഇന്നലെ സ്വന്തമാക്കി. 2021ല്‍ നിക്കോളാസ് പുരാന്‍ 85 റണ്‍സടിച്ചതിന്‍റെ റെക്കോര്‍ഡാണ് ഹൂഡ ഇന്നലെ തലയിലാക്കിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…