Latest Videos

വിരാട് കോലിയുടെ കാല്‍മുട്ടിനേറ്റ പരിക്ക്: നിര്‍ണായ വിവരങ്ങള്‍ പുറത്തുവിട്ട് ആര്‍സിബി കോച്ച് സഞ്ജയ് ബംഗാര്‍

By Web TeamFirst Published May 22, 2023, 10:42 PM IST
Highlights

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ കോലിയുടെ പരിക്ക് ആശയക്കുഴപ്പങ്ങളിലേക്ക് നയിച്ചിരുന്നു. ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ആര്‍സിബി താരം വിരാട് കോലിക്ക് പരിക്കേറ്റത് കടുത്ത ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഗുജറാത്ത് താരം വിജയ് ശങ്കറുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് കോലിയുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. അല്‍പസമയം മുടന്തി നടന്ന കോലി പിന്നീട് ഗ്രൗണ്ടില്‍ നിന്ന് മാറുകയും ചെയ്തു. മത്സരം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹം ഡഗ്ഔട്ടിലായിരുന്നു. 

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ കോലിയുടെ പരിക്ക് ആശയക്കുഴപ്പങ്ങളിലേക്ക് നയിച്ചിരുന്നു. ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ടീമിലെ പ്രധാന താരമാണ് കോലി. ഇപ്പോള്‍ കോലിയുടെ പരിക്കിനെ കുറിച്ച് അപ്‌ഡേറ്റ് പുറത്തുവിടുകയാണ് ആര്‍സിബി കോച്ച് സഞ്ജയ് ബംഗാര്‍. 

അദ്ദേഹത്തിന്റെ വാക്കുകള്‍... ''കോലിയുടെ കാല്‍മുട്ടിന് നേരിയ പരിക്കുണ്ട്. എന്നാല്‍ ഗൗരവമുള്ള പരിക്കല്ല. അദ്ദേഹം അര്‍പ്പണബോധത്തോടെ കളിക്കുന്നു. അതുകൊണ്ടാണ് ആരാധകര്‍ക്ക് ചെറിയ പരിക്കിനെ കുറിച്ച് പോലും ആശങ്കപ്പെടേണ്ടി വരുന്നത്. നാല് ദിവസത്തിനിടെ അദ്ദേഹം രണ്ട് സെഞ്ചുറികള്‍ നേടി. ബാറ്റുകൊണ്ട് മാത്രമല്ല, ഫീല്‍ഡിംഗിലും തന്റെ പരമാവധി നല്‍കുന്ന താരമാണ് കോലി. ഗ്രൗണ്ടലില്‍ ഓടി കളിക്കേണ്ടിവരും.'' ബംഗാര്‍ പറഞ്ഞു.

നാല് മത്സരം ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍! ചരിത്രത്തിലിടം പിടിച്ച് 2023 ഐപിഎല്‍, കണക്കുകളറിയാം

അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് തയ്യാറെടുക്കാന്‍ വിരാട് കോലി അടക്കമുള്ള താരങ്ങള്‍ നാള (തിങ്കള്‍) ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളിലെ താരങ്ങളാണ് പോവുന്നത്. കോലിക്ക് പുറമെ ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരും നേരത്തെ ഇംഗ്ലണ്ടിലെത്തും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്), അജിന്‍ക്യ രഹാനെ (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്) തുടങ്ങിയവര്‍ ഐപിഎല്‍ സീസണിന് ശേഷമായിരിക്കും തിരിക്കുക. 

click me!