അന്ന് ബാറ്റ് ചെയ്ത പോലെ പിന്നീടൊരിക്കലും ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല, റോയല്‍സിലെത്തിയതിനെക്കുറിച്ച് സഞ്ജു

Published : Apr 21, 2023, 05:13 PM IST
 അന്ന് ബാറ്റ് ചെയ്ത പോലെ പിന്നീടൊരിക്കലും ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല, റോയല്‍സിലെത്തിയതിനെക്കുറിച്ച് സഞ്ജു

Synopsis

രാജസ്ഥാന്‍ റോയല്‍സില്‍ എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് സഞ്ജു. ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായി ശ്രീശാന്താണ് തന്നെ റോയല്‍സില്‍ ട്രലയല്‍സിന് കൊണ്ടുപോയതെന്ന് സഞ്ജു പറഞ്ഞു.

ജയ്പൂര്‍: ഐപിഎല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് തോറ്റെങ്കിലും പോയന്‍റ് പട്ടികയില്‍ ഇപ്പോഴും ഒന്നാമതാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ കരിയറിന്‍റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന സഞ്ജു ഇടക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയെങ്കിലും 2018ല്‍ ടീമില്‍ തിരിച്ചെത്തി. 2021ല്‍ രാജസ്ഥാന്‍ നായകനായ സഞ്ജു കഴിഞ്ഞ സീസണില്‍ അവരെ ഫൈനലിലേക്ക് നയിച്ചു.

ആദ്യ സീസണില്‍ ജേതാക്കളായ ശേഷം രാജസ്ഥാന്‍ ആദ്യമായിട്ടായിരുന്നു ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത്. ഈ സീസണിലും മിന്നുന്ന ഫോംമിലുള്ള രാജസ്ഥാന്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. രാജസ്ഥാന്‍ റോയല്‍സില്‍ എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് സഞ്ജു. ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായി ശ്രീശാന്താണ് തന്നെ റോയല്‍സില്‍ ട്രലയല്‍സിന് കൊണ്ടുപോയതെന്ന് സഞ്ജു പറഞ്ഞു.

എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കാരണം, ഏത് തരത്തിലുള്ള ബാറ്ററെയാണ് അവര്‍ക്ക് വേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ രാജസ്ഥാനില്‍ ട്രയല്‍സിനെത്തി. അവിടെ രാഹുല്‍ ദ്രാവിഡിന്‍റെയും പാഡി അപ്ടണിന്‍റെയും മേല്‍നോട്ടത്തിലായിരുന്നു ട്രയല്‍സ്. ട്രയല്‍സില്‍ ഞാന്‍ നന്നായി ബാറ്റ് ചെയ്തു. ശരിക്കും പറഞ്ഞാല്‍ അടിച്ചു തകര്‍ത്തു. അന്ന് ബാറ്റ് ചെയ്തപോലെ പിന്നീടൊരിക്കലും ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല.

ട്വിറ്ററില്‍ നീല ടിക് നഷ്ടമായി രോഹിത്തും കോലിയും ധോണിയും സച്ചിനും റൊണാള്‍ഡോയും

എന്‍റെ ബാറ്റിംഗ് കണ്ട് രാഹുല്‍ സര്‍ അടുത്തുവന്ന് പറ‍ഞ്ഞു. നീ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. രാജസ്ഥാനു വേണ്ടി കളിക്കാന്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന്. അദ്ദേഹത്തെപ്പോലൊരു ഇതിഹാസം എന്‍റെ ബാറ്റിംഗിനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ എനിക്കും തോന്നി ഞാന്‍ കൊള്ളാമെന്ന്-സഞ്ജു പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍