ഇന്ത്യ- പാക് മത്സരത്തില്‍ മുന്‍തൂക്കമാര്‍ക്ക്? നിലപാട് വ്യക്തമാക്കി ഷാഹിദ് അഫ്രീദി

By Web TeamFirst Published Oct 13, 2021, 3:58 PM IST
Highlights

മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ (Danish Kaneria) ഇന്ത്യക്കൊപ്പമായിരുന്നു. റസാഖിന്റെ പ്രസ്താവന പക്വതയില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) മത്സരത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഈമാസം 24ന് ദുബായിലാണ് ഗ്ലാമര്‍പോര്. പ്രവചനങ്ങളും സാധ്യതകളും പലരും വിലയിരുത്തിക്കഴിഞ്ഞു. മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് (Abdul Razzaq) പാകിസ്ഥാന്‍ ജയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ (Danish Kaneria) ഇന്ത്യക്കൊപ്പമായിരുന്നു. റസാഖിന്റെ പ്രസ്താവന പക്വതയില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ് (Aaqib Javed) ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് പറഞ്ഞിരുന്നു. 

ടി20 ലോകകപ്പ്: 'പന്തെറിയുന്നില്ല, ബാറ്റിംഗില്‍ മോശം ഫോം!'; ഹാര്‍ദിക്കിന് പകരക്കാരനെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. തന്റെ യുട്യൂബ് ചാനലില്‍ ആരാധകരോട് സംസാരിക്കുകയായിരുന്നു അഫ്രീദി. ആര് ജയിക്കുമെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ അഫ്രീദി തയ്യാറിയില്ല. പകരം സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യുന്നവര്‍ ജയിക്കുമെന്നാണ് അഫ്രീദി പറയുന്നത്. മുന്‍ ഓള്‍റൗണ്ടറുടെ വാക്കുകള്‍... ''ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും സമ്മര്‍ദ്ദമേറിയതാണ്. ഏത് ടീമാണോ നന്നായി സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നത് അവര്‍ ജയിക്കും. മാത്രമല്ല, ചെറിയ തെറ്റുകള്‍ പോലും മത്സരഫലത്തെ സ്വാധീനിക്കും. ഏറ്റവും കുറവ് തെറ്റ് വരുത്തുന്നവര്‍ വിജയം സ്വന്തമാക്കും.'' അഫ്രീദി വ്യക്തമാക്കി. 

സഞ്ജു ഉള്‍പ്പെടുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടനറിയാം

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല. ടി20- ഏകദിന ലോകകപ്പുകളിലായി 12 തവണ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഏഴ് തവണയും ടി20യില്‍ അഞ്ച് തവണയും പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് തോല്‍വി അറിഞ്ഞു. ഐസിസി ടൂര്‍ണമെന്റുകളില്‍ 2019 ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് ഇന്ത്യ, പാകിസ്ഥാന് മുന്നില്‍ അടിയറവ് പറഞ്ഞത്. അന്ന് ഫൈനലില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

click me!