യുഎഇയില്‍ (UAE) നടന്ന രണ്ടാംഘട്ട ഐപിഎല്‍ (IPL 2021) മത്സരങ്ങളില്‍ താരം ഫോമിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എടുത്തുപറയത്തക്ക പ്രകടനമൊന്നും പാണ്ഡ്യയുടെ ഭാഗത്തിനിന്നുണ്ടായില്ല.

ദുബായ്: ടി20 ലോകകപ്പ് (T20 World Cup) അടുത്തിരിക്കെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ഫോമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. 2019ല്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം പാണ്ഡ്യ ഇന്ത്യയുടെ സ്ഥിരം ബൗളറല്ല. മാത്രമല്ല, ബാറ്റിംഗ് പ്രകടനവും താഴോട്ടാണ്. യുഎഇയില്‍ (UAE) നടന്ന രണ്ടാംഘട്ട ഐപിഎല്‍ (IPL 2021) മത്സരങ്ങളില്‍ താരം ഫോമിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എടുത്തുപറയത്തക്ക പ്രകടനമൊന്നും പാണ്ഡ്യയുടെ ഭാഗത്തിനിന്നുണ്ടായില്ല. താരത്തിന് പകരം ദീപക് ചാഹര്‍ (Deepak Chahar), ഷാര്‍ദുല്‍ ഠാക്കൂര്‍ (Shardul Thakur) എന്നിവരില്‍ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

സഞ്ജു ഉള്‍പ്പെടുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടനറിയാം

ലോകകപ്പില്‍ പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ടീമിന്റെ ബാലന്‍സിനെ ബാധിക്കുമെന്ന സംസാരവുമുണ്ട്. ഇപ്പോള്‍ താരത്തെ ടീമില്‍ എടുത്തതിനെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. ''ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്റ്റര്‍മാര്‍ കരുതിക്കാണും പാണ്ഡ്യയെകൊണ്ട് പന്തെറിയിക്കാമെന്ന്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതും. മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്താനുള്ള കാരണവും അതുതന്നെ. നാലാം ബൗളറായിട്ടാണ് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത്.

ഐപിഎല്‍ 2021: ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ; ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം

പാണ്ഡ്യ ഉടനെ പന്തെറിയുമെന്ന് തന്നെയാണ് സെലക്റ്റര്‍മാരും കരുതി കാണുക. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞത് പാണ്ഡ്യ അടുത്തകാലത്തൊന്നും പന്തെറിഞ്ഞിട്ടല്ലെന്നാണ്. അടുത്തകാലത്ത് ബാറ്റിംഗിലും അദ്ദേഹം മോശമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ടീമില്‍ നിന്നൊഴക്കപ്പെട്ടാല്‍ അത്ഭുതമൊന്നുമില്ല. 

ടി20 ലോകകപ്പില്‍ ധോണി ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയെന്ന് ഗാംഗുലി

ആറ് മാസം മുമ്പ് അദ്ദേഹം ടീമിന്റെ പ്രധാന താരമായിരുന്നു. എന്നാലിപ്പോള്‍ ഷാര്‍ദുല്‍ ഠാക്കൂര്‍, പാണ്ഡ്യക്ക് പകരം വന്നാല്‍ പോലും അത് ടീമിന് ഗുണമെ ചെയ്യൂ. മാത്രമല്ല ഭുവനേശ്വര്‍ കുമാറിന്റെ ഫോമും ഉറപ്പുപറയാന്‍ കഴിയില്ല. നിലവില്‍ ഫോമില്‍ കളിക്കുന്നത് മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും മാത്രമാണ്.'' ചോപ്ര വ്യക്തമാക്കി.

ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ

പുതുക്കിയ ടീം ബിസിസിഐ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. ഈമാസം 15 വരെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്താം.