
മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് താരങ്ങൾക്ക് പിന്നാലെ അംപയർമാരും മടങ്ങുന്നു. മലയാളി അംപയർ നിതിൻ മേനോനും ഓസ്‌ട്രേലിയന്‍ അംപയര്‍ പോള്‍ റെയ്ഫലുമാണ് പിന്മാറിയത്. ഭാര്യയടക്കമുള്ള കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിതരായതോടെയാണ് നിതിന്‍ മേനോന്‍ പിന്മാറിയത്.
ഐപിഎല്ലിലെ ഏറ്റവും മികച്ച അംപയര്‍ എന്ന വിശേഷണം നിതിന്‍ സ്വന്തമാക്കിയിരുന്നു. കൊവിഡ് ബാധ രൂക്ഷമായ ഇന്ത്യയിൽ നിന്നുളളവര്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തുമെന്ന ആശങ്ക കാരണമാണ് റെയ്ഫല്‍ നാട്ടിലേക്ക് മടങ്ങിയത്.
ശക്തമായ ബയോ-ബബിള്‍ സംവിധാനത്തിലാണ് ഐപിഎല്‍ പതിനാലാം സീസണ്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെ അഞ്ച് താരങ്ങള്‍ പിന്‍മാറി. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റനാണ് ആദ്യം പിന്‍മാറിയത്. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നര്‍ ആദം സാംപയും മടങ്ങി.
കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ ആര്‍ അശ്വിനും വീട്ടിലേക്ക് മടങ്ങിയിരുന്നു.
കൊവിഡ് പ്രതിസന്ധി, താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!