Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി, താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി

വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാല്‍ ഏതെങ്കിലുമൊരു താരത്തിന് പിന്‍മാറണമെങ്കില്‍ എല്ലാ സഹായങ്ങളും ഒരുക്കുമെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങള്‍. 

IPL 2021 to go ahead as scheduled says Sourav Ganguly amid Covid crisis
Author
Mumbai, First Published Apr 26, 2021, 3:37 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ താരങ്ങള്‍ പിന്‍മാറുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ്‍ മുന്‍നിശ്ചയിച്ച പ്രകാരം നടന്നേക്കുമെന്ന് സൂചിപ്പിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 'ഷെഡ്യൂള്‍ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങള്‍' എന്നാണ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് ദാദയുടെ വാക്കുകള്‍. 

'ടൂര്‍ണമെന്‍റ് നിര്‍ത്തിവയ്‌ക്കുന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പൊന്നുമില്ല. താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്. വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാല്‍ ഏതെങ്കിലുമൊരു താരത്തിന് പിന്‍മാറണമെങ്കില്‍ എല്ലാ സഹായങ്ങളും ഒരുക്കും' എന്ന് ഫ്രാഞ്ചൈസി വൃത്തങ്ങളും വ്യക്തമാക്കി. 

ശക്തമായ ബയോ-ബബിള്‍ സംവിധാനത്തിലാണ് ഐപിഎല്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെ അ‍ഞ്ച് താരങ്ങള്‍ പിന്‍മാറി. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍റെ തന്നെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി. 

ഇന്ന് രണ്ട് താരങ്ങളും ഐപിഎല്ലില്‍ നിന്ന് പിന്മാറി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണുമാണ് നാട്ടിലേക്ക് പോകുന്നത്. ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി മാനേജ്‌മെന്‍റ് വ്യക്തമാക്കി. 

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും കൊവിഡ് കാരണങ്ങളെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നല്‍കാനാണ് അശ്വിന്‍ ഇടവേളയെടുത്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ടൂര്‍ണമെന്‍റില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും അശ്വിന്‍ വ്യക്തമാക്കി.  

കൊവിഡ് പ്രതിസന്ധി: കുടുംബത്തെ പിന്തുണയ്‌ക്കാന്‍ ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്ത് അശ്വിന്‍

ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആര്‍സിബിയുടെ രണ്ട് വിദേശതാരങ്ങള്‍ പിന്‍മാറി

Follow Us:
Download App:
  • android
  • ios