
ദുബായ്: ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കനത്ത തോല്‍വിക്ക് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് അടുത്ത തിരിച്ചടി. മത്സരത്തില്‍ ഫീല്‍ഡിലും, ബാറ്റിംഗിലും പരാജയപ്പട്ട ആര്‍സിബി ക്യാപ്റ്റന്‍ വീരാട് കോലിക്ക് 12 ലക്ഷം രൂപ പിഴ.
ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മൽസരത്തിലെ മോശം ഓവർ നിരക്കിന്റെ പേരിലാണ് കോലിക്ക് 12 ലക്ഷം രൂപ പിഴ. ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ ബാറ്റിംഗ് മികവിൽ മത്സരം പഞ്ചാബ് 97 റൺസിന് ജയിച്ചിരുന്നു. മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ കോലിക്ക് 1 റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
ഐപിഎൽ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ചുറിയുമായി രാഹുൽ കളം നിറഞ്ഞപ്പോൾ കിംഗ്സ് ഇലവണ്‍ 20 ഓവറിൽ മൂന്നിന് 206 റണ്‍സിലെത്തി. 17 ഓവറിൽ 109 റൺസിന് റോയൽ ചലഞ്ചേഴ്സിനെ കിംഗ്സ് ഇലവൺ എറിഞ്ഞിടുകയും ചെയ്തു. 27 പന്തിൽ 30 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!