
ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ പോരാട്ടം വിരാട് കോലിയും ലഖ്നൗ താരങ്ങളും തമ്മിലുള്ള ഉരസലിന്‍റെയും വാക്കു തര്‍ക്കത്തിന്‍റയും പേരില്‍ വിവാദത്തിലായയെങ്കിലും മത്സരത്തില്‍ ലഖ്നൗ ആരാധകരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി വിരാട് കോലി. ലഖ്നൗ ഇന്നിംഗ്സിനിടെ ഗ്യാലറിയിലേക്ക് നോക്കി നിങ്ങളോട് വായടക്കാന്‍ പറയില്ലെന്ന് ആംഗ്യം കാട്ടിയ കോലി അവര്‍ തന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും പറഞ്ഞു.
ഏപ്രില്‍ 10ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ലഖ്നൗ-ബാംഗ്ലൂര്‍ പോരാട്ടത്തില്‍ അവസാന പന്തില്‍ ജയിച്ചശേഷം ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീര്‍ സ്റ്റേഡിയത്തിലേക്ക് നോക്കി വായടക്കാന്‍ ആംഗ്യം കാട്ടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് താന്‍ അങ്ങനെ പറയില്ലെന്ന് കോലി കാണിച്ചത്.
മത്സരശേഷം ലഖ്നൗവിനെക്കാള്‍ ആരാധക പിന്തുണ ബാംഗ്ലൂരിനായിരുന്നുവെന്നും ആര്‍സിബി എന്ന ടീമിനെ ആരാധകര്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവാണിതെന്നും കോലി പറഞ്ഞിരുന്നു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെ ലഖ്നൗ പേസര്‍ നവീന്‍ ഉള്‍ ഹഖിന് ഗെയിം ചേഞ്ചര്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കാനായി വിളിച്ചപ്പോഴും സ്റ്റേഡിയത്തില്‍ നിന്ന് ഉച്ചത്തില്‍ കോലി കോലി വിളികള്‍ ഉയര്‍ന്നിരുന്നു.
മത്സരത്തിനിടെ കോലിയും ലഖ്നൗ താരങ്ങളായ നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മത്സരശേഷം ഹസ്തദാനത്തിനിടെ നവീന്‍ ഉള്‍ ഹഖുമായി വീണ്ടും ഉടക്കിയ കോലിയുമായി ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗവിലെ സ്പിന്‍ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമെടുത്തപ്പോള്‍ ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!