അവനോട് മിണ്ടണ്ട, ഇങ്ങ് വാ! കോലിയുമായി സംസാരിക്കവെ മെയേഴ്‌സിനെ കൈ പിടിച്ചുകൊണ്ടുപോയി ഗംഭീര്‍- ട്രോള്‍, വീഡിയോ

Published : May 02, 2023, 03:36 PM ISTUpdated : May 02, 2023, 03:39 PM IST
അവനോട് മിണ്ടണ്ട, ഇങ്ങ് വാ! കോലിയുമായി സംസാരിക്കവെ മെയേഴ്‌സിനെ കൈ പിടിച്ചുകൊണ്ടുപോയി ഗംഭീര്‍- ട്രോള്‍, വീഡിയോ

Synopsis

മത്സരശേഷം കോലിയുമായി സംസാരിക്കുകയായിരുന്നു ലഖ്‌നൗ താരം കെയ്ല്‍ മെയേഴ്‌സിനെ വിലക്കുകയായിരുന്നു. കോലിയുമായി സംസാരിച്ച് പോവുകയായിരുന്ന മെയേഴ്‌സിനെ ഗംഭീര്‍ കൈ പിടിച്ചുകൊണ്ടുപോയി.  

ലഖ്‌നൗ: കടുത്ത വാക്കുതര്‍ക്കത്തോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരം അവസാനിച്ചത്. മത്സരശേഷമുള്ള സംഭവങ്ങള്‍ ഐപിഎല്ലിന് നാണക്കേടുണ്ടാക്കി. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. 

മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തത്തില്‍ കോര്‍ത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. വീഡിയോ കാണാം... 

ഇതിനിടെ മറ്റൊരു സംഭവം കൂടിയുണ്ടായി. മത്സരശേഷം കോലിയുമായി സംസാരിക്കുകയായിരുന്നു ലഖ്‌നൗ താരം കെയ്ല്‍ മെയേഴ്‌സിനെ വിലക്കുകയായിരുന്നു. കോലിയുമായി സംസാരിച്ച് പോവുകയായിരുന്ന മെയേഴ്‌സിനെ ഗംഭീര്‍ കൈ പിടിച്ചുകൊണ്ടുപോയി. മാത്രമല്ല, പലതും ഗംഭീര്‍ പറയുന്നുണ്ടായിരുന്നു. കോലിയോട് സംസാരികേണ്ടതില്ലെന്ന്് ഗംഭീര്‍ മുഖത്തെഴുതി വച്ചിരിരുന്നു.

കോലി ആദ്യ സെഞ്ചുറി നേടിയപ്പോഴത്തെ കഥ ഓര്‍ക്കുന്നോ? അന്ന് നെഞ്ചോട് ചേര്‍ത്തത് വേറെയാരുമല്ല! വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍