സ്റ്റീഫന്‍ എസ്സേ; പ്രതിരോധത്തിന്‍റെ കരുത്ത്, ജംഷഡ്‌പൂരിന്‍റെ ഹീറോ

By Web TeamFirst Published Feb 11, 2021, 8:27 AM IST
Highlights

ചെന്നൈയിന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും ചടുലമായി തടുത്ത പ്രതിരോധ താരം സ്റ്റീഫന്‍ എസ്സേയ്‌ക്കാണ് ഇതിന്‍റെ ക്രഡിറ്റ്. 

മഡ്‌ഗാവ്: ഐഎസ്എല്ലിൽ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഏക ഗോള്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുകയായിരുന്നു ജംഷെഡ്പൂർ എഫ്‌സി. കളി അവസാനിക്കുന്നതിന് തൊട്ടുമുൻപ് വഴങ്ങിയ സെൽഫ് ഗോളാണ് ചെന്നൈയിന് തിരിച്ചടിയായത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുന്നതിനൊപ്പം ചെന്നൈയിന്‍ ആക്രമണത്തെ പൂര്‍ണസമയവും തടഞ്ഞുനിര്‍ത്താനായത് ജംഷഡ്‌പൂരിന് ആത്മവിശ്വാസം നല്‍കുന്നതാണ്. 

ചെന്നൈയിന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും ചടുലമായി തടുത്ത പ്രതിരോധ താരം സ്റ്റീഫന്‍ എസ്സേയ്‌ക്കാണ് ഇതിന്‍റെ ക്രഡിറ്റ്. ഇതോടെ ചെന്നൈയിന്‍-ജംഷഡ്‌പൂര്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു സ്റ്റീഫന്‍ എസ്സേ. 9 ക്ലിയറന്‍സും മൂന്ന് ടാക്കിളുകളും 8 റിക്കവറികളും ഉള്‍പ്പെടുന്നതായി താരത്തിന്‍റെ പ്രകടനം. 7.72 റേറ്റിംഗ് പോയിന്‍റും എസ്സേയ്‌ക്ക് ലഭിച്ചു. ഡിഫന്‍സീവ് പവര്‍ഹൗസ് എന്നാണ് സ്റ്റീഫന്‍ എസ്സേയെ ഐഎസ്എല്‍ വിശേഷിപ്പിച്ചത്. 

കൊമ്പന്‍റെ കൊമ്പൊടിയാതിരിക്കാന്‍; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയ്‌ക്കെതിരെ

ഇരുപത്തിയാറുകാരനായ സ്റ്റീഫന്‍ എസ്സേ നൈജീരിയന്‍ താരമാണ്. നൈജീരിയന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗില്‍ ലോബി സ്റ്റാര്‍സിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് സണ്‍ഷൈന്‍ സ്റ്റാര്‍സ്, കേനോ പില്ലേര്‍സ്, ലോക്കോമോട്ടീവ്, തബോല്‍ തുടങ്ങി നിരവധി ക്ലബുകളില്‍ കളിച്ച ശേഷമാണ് 2020ല്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയത്. ജംഷഡ്‌പൂരിനൊപ്പം 17 മത്സരങ്ങള്‍ കളിച്ച എസ്സേ മൂന്ന് ഗോള്‍ നേടി. നൈജീരിയന്‍ ദേശീയ ടീമിനായി 13 മത്സരങ്ങളിലും എസ്സേ കളിച്ചിട്ടുണ്ട്.   

A defensive powerhouse in 🚫 pic.twitter.com/l4uEAkBezj

— Indian Super League (@IndSuperLeague)

അതേസമയം 17 കളി പിന്നിട്ടപ്പോൾ 21 പോയിന്റുമായി ആറാം സ്ഥാനത്താണ് ജംഷംഡ്പൂർ എഫ്‌സി. 17 പോയിന്റുളള ചെന്നൈയിൻ എട്ടാം സ്ഥാനത്തും. 

അവസാന നിമിഷം സെല്‍ഫ് ഗോള്‍; ജംഷഡ്പൂരിന് മുന്നില്‍ തലകുനിച്ച് ചെന്നൈയിന്‍

click me!