മഡ്‌ഗാവ്: ഐഎസ്എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. പതിനേഴാം റൗണ്ടിൽ ഒഡിഷ എഫ്‌സിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക.

ജീവൻമരണ പോരാട്ടങ്ങളാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ബാക്കിയുള്ള നാല് കളിയും ജയിക്കണം. പതിനഞ്ച് പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ എതിരാളികളായ ഒഡിഷ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പിന്നിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി 19 പോയിന്റ് മുന്നിലും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്നതിനൊപ്പം ആദ്യപാദത്തിലെ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് ബ്ലാസ്റ്റേഴ്സിന്. സീസണിൽ ഒഡിഷയുടെ ഏകജയം ബ്ലാസ്റ്റേഴ്സിനെതിരെ ആയിരുന്നു. രണ്ടിനെതിരെ നാല് ഗോളിന്.

വെള്ളിടി പോലെ പ്രതിരോധത്തിലെ വിള്ളല്‍

ശേഷിക്കുന്ന 12 പോയിന്റും സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂന പറയുന്നു. മുന്നേറ്റനിര ഗോൾ നേടുന്നുണ്ടെങ്കിലും പാളുന്ന പ്രതിരോധമാണിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ആശങ്ക. 20 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 27 ഗോൾ. പരുക്കേറ്റ് ചികിത്സയ്ക്കായി ബയോ ബബിളിന് പുറത്തായ ഫക്കുൻഡോ പെരേര ഇന്നും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവില്ല. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഒഡിഷ ആശ്വാസ ജയം ലക്ഷ്യമിട്ടാവും ഇറങ്ങുക.

അവസാന നിമിഷം സെല്‍ഫ് ഗോള്‍; ജംഷഡ്പൂരിന് മുന്നില്‍ തലകുനിച്ച് ചെന്നൈയിന്‍