ബംഗളൂരു എഫ്‌സിക്കെതിരെ ഈസ്റ്റ് ബംഗാളിന്റെ രക്ഷകന്‍; മത്സരത്തിലെ ഹീറോയായി ദേബ്‍ജിത്

By Web TeamFirst Published Jan 10, 2021, 3:53 PM IST
Highlights

മത്സരത്തില്‍ ഒന്നാകെ അഞ്ച് സേവുകളാണ് ദേബ്‍ജിത് നടത്തിയത്. ആറ് തവണ പന്ത് കൈപ്പിടിയിലൊതുക്കി. മൂന്ന് ക്ലിയറന്‍സുകളും താരം നടത്തി.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കിതെരായ മത്സരത്തില്‍ ഹീറോ ഓഫ് ദ മാച്ചായി ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‍ജിത് മജുംദാര്‍. മത്സത്തില്‍ ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരുവിനെ അട്ടിമറിച്ചിരുന്നു. ഗോളെന്നുറച്ച അവസരങ്ങള്‍ അവസരങ്ങള്‍ രക്ഷപ്പെടുത്തിയതോടെയാണ് ദേബ്‍ജിത് പുരസ്‌കാരത്തിന് അര്‍ഹനായത്.

Guardian in goal for 🧤😎 pic.twitter.com/AkJvAyt4ny

— Indian Super League (@IndSuperLeague)

മത്സരത്തില്‍ ഒന്നാകെ അഞ്ച് സേവുകളാണ് ദേബ്‍ജിത് നടത്തിയത്. ആറ് തവണ പന്ത് കൈപ്പിടിയിലൊതുക്കി. മൂന്ന് ക്ലിയറന്‍സുകളും താരം നടത്തി. പത്തില്‍ 9.05 മാര്‍ക്കാണ് താരത്തിന് ഐഎസ്എല്‍ നല്‍കുന്നത്. 32കാരനായ ദേബ്‍ജിത് 2011-12 സീസണില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചു. 2014 മുതല്‍ 2017 മോഹന്‍ ബഗാന്റെ ഗോള്‍വല കാത്തത്തും ദേബ്‍ജിത് തന്നെ. മുംബൈ സിറ്റി, എടികെ തുടങ്ങിയ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. 

Top quality saves time and time again 👏

📽️ Here's Debjit Majumder's Hero of the Match performance 🚫 pic.twitter.com/PgSo55uUmH

— Indian Super League (@IndSuperLeague)

ഇന്നലെ 20ാം മിനിറ്റില്‍ മാറ്റി സ്‌റ്റെയ്ന്‍മാന്‍ നേടിയ ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ ബംഗളൂരു എഫ്‌സിയെ അട്ടിമറിച്ചത്. അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നത്. 10 മത്സരങ്ങളില്‍ 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

click me!