ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളും ഒഡീഷയും നേര്‍ക്കുനേര്‍; ഇരുവര്‍ക്കും അവസാന മത്സരം

Published : Feb 27, 2021, 02:56 PM IST
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളും ഒഡീഷയും നേര്‍ക്കുനേര്‍; ഇരുവര്‍ക്കും അവസാന മത്സരം

Synopsis

19 കളിയില്‍ മൂന്ന് ജയവുമായി 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍. ആകെ ഒറ്റ ജയം നേടിയ ഒഡിഷയ്ക്ക് 9 പോയിന്റ് മാത്രമാണുള്ളത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നവാഗതരായ ഈസ്റ്റ് ബംഗാളിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍. 19 കളിയില്‍ മൂന്ന് ജയവുമായി 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണിപ്പോള്‍. ആകെ ഒറ്റ ജയം നേടിയ ഒഡിഷയ്ക്ക് 9 പോയിന്റ് മാത്രമാണുള്ളത്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡിഷയെ തോല്‍പിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു. ഐഎസ്എല്ലില്‍ ഒരു ടീമിനെ പ്ലേ ഓഫില്‍ എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകന്‍ എന്ന നേട്ടം നോര്‍ത്ത ഈസ്റ്റ് പരിശീലകന്‍ ഖാലിദ് ജമീലിനെ തേടിയെത്തിയിരുന്നു.

പുറത്താക്കപ്പെട്ട ജെറാര്‍ഡ് നസ്സിന് പകരമാണ് ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് കോച്ചായത്. തുടര്‍ച്ചയായ ആറ് കളിയില്‍ ജയിക്കാതിരുന്നതോടെയാണ് നസ്സിനെ പുറത്താക്കിയത്. ചുമതല ഏറ്റെടുത്ത ശേഷം ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തുടര്‍ വിജയങ്ങളിലേക്ക് നയിക്കുകയായിരുന്നു. എട്ടാം ജയത്തോടെ 33 പോയിന്റുമായി ഖാലിദ് ജമീലിന്റെ ടീം പ്ലേ ഓഫിലെത്തുന്നത്.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി