അവസാന നിമിഷം കളി മറന്നു, ബ്ലാസ്റ്റേഴ്‌സിന് സമനില

Published : Jan 15, 2021, 09:37 PM IST
അവസാന നിമിഷം കളി മറന്നു, ബ്ലാസ്റ്റേഴ്‌സിന് സമനില

Synopsis

രണ്ടാം പകുതിയുടെ 64ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറേ നേടിയ ഗോളിനാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.  

വസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഈസ്റ്റ് ബംഗാളിനെതിരെ ഏക ഗോളിന് ആധിപത്യം പുലര്‍ത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷത്തില്‍ വളങ്ങിയ ഗോളിനാണ് സമനില വഴങ്ങിയത്. അധികസമയത്തിന്റെ അവസാന മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിന് ജീവനേകി സ്‌കോട്ട് നവില്ലെ ഗോള്‍ നേടിയത്. 

നേരത്തെ രണ്ടാം പകുതിയുടെ 64ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറേ നേടിയ ഗോളിനാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്. 88ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ രോഹിത് കുമാര്‍ സുവര്‍ണാവസരം പാഴാക്കിയതും കേരളാ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. കളിയുടെ തുടക്കം മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സമഗ്രമേഖലയിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. 

അഞ്ചാം മിനിറ്റില്‍ മുറേക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 15 ാം മിനിറ്റില്‍ വിന്‍സെന്റ് ഗോമസിന്റെ ഹെഡര്‍ തൊട്ടുരുമ്മി ക്രോസ് ബാറിന് മുകളിലൂടെ പോയി. 25ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മറികടന്ന് ബ്രൈറ്റ് നടത്തിയ മുന്നേറ്റം ക്രോസ് ബാറിന് മുകളിലൂടെ ചീറിപാഞ്ഞു. 47ാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ നിന്ന് കഷ്ടിച്ചാണ് ഈസ്റ്റ് ബംഗാള്‍ രക്ഷപ്പെട്ടത്. 49ാം മിനിറ്റില്‍ മുറെയുടെ ശ്രമം  ദേബ്ജിത്ത് തടഞ്ഞു.
 

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി