Latest Videos

ഐഎസ്എല്ലില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റി ഇന്നിറങ്ങുന്നു; മൂന്നില്‍ എഫ്‌സി ഗോവ

By Web TeamFirst Published Feb 8, 2021, 1:22 PM IST
Highlights

ജയിച്ചാല്‍ ഗോവയ്ക്ക് മൂന്നാം സ്ഥാനത്തെത്താം. ജയം മുംബൈയ്‌ക്കൊപ്പമാണെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാന്‍ അവര്‍ക്ക് സാധിക്കും. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി നാലാമതുള്ള എഫ്‌സി ഗോവയെ നേരിടും. വൈകിട്ട്് 7.30നാണ് മത്സരം. സീസണിലെ 16 ആം മത്സരമാണ് ഇരുടീമുകള്‍ക്കും. ജയിച്ചാല്‍ ഗോവയ്ക്ക് മൂന്നാം സ്ഥാനത്തെത്താം. ജയം മുംബൈയ്‌ക്കൊപ്പമാണെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാന്‍ അവര്‍ക്ക് സാധിക്കും. 

നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ രണ്ടുവട്ടം വീണതൊഴിച്ചാല്‍ സീസണില്‍ മറ്റു ക്ലബ്ബുകളേക്കാള്‍ ഒരു പടി മുന്നിലാണ് നീലപ്പട. 10 ജയം സ്വന്തമാക്കിയ മറ്റൊരു ടീമില്ല സീസണില്‍. ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും, ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമും മുംബൈ തന്നെ. ഗോവയില്‍ നിന്ന് പ്രമുഖ താരങ്ങളെയും കൂടെ കൂട്ടി മുംബൈയിലേക്കെത്തിയ സെര്‍ജിയോ ലോബേറയ്ക്ക് മുന്‍ ക്ലബ്ബിനെതിരെ ഇന്നും ജയിച്ചാല്‍ പ്ലേ ഓഫ് ബര്‍ത്ത് ഭദ്രമാകും. 

എന്നാല്‍ കഴിഞ്ഞ എട്ട് മത്സരങ്ങള്‍ തോറ്റിട്ടില്ലാത്ത ഗോവയും മോശമല്ല. 15 കളിയില്‍ അഞ്ച് ജയവും ഏഴ് സമനിലയും അടക്കം 22 പോയിന്റാണ് അവര്‍ക്കുള്ളത്. സീസണിലെ ഗോള്‍നേട്ടം ഇരട്ട അക്കത്തിലെത്തിച്ച ഇഗോര്‍ അംഗുലോയാണ് ഗോവയുടെ കുന്തമുന. അംഗുലോക്ക് കീഴടക്കാനുള്ളതാവട്ടെ ഗോള്‍ഡന്‍ ഗ്ലൗവിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ള ഗോളി അമരീന്ദര്‍ സിംഗിനെയും.

click me!