ജയം തിരിച്ചുപിടിക്കാന്‍ എടികെ മോഹന്‍ ബഗാന്‍; മറുവശത്ത് ഹൈദരാബാദ്

By Web TeamFirst Published Dec 11, 2020, 10:33 AM IST
Highlights

കൊൽക്കത്തൻ ടീം ഗോളിനായി റോയ് കൃഷ്ണയെയും ഹൈദരാബാദ് അറിഡാനെ സാന്റാനയെയുമാണ് ആശ്രയിക്കുന്നത്.

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ഹൈദരാബാദ് എഫ്‌സി നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. എടികെ മോഹന്‍ ബഗാൻ നാലാം ജയം ലക്ഷ്യമിടുമ്പോൾ ഹൈദരാബാദ് രണ്ടാം ജയമാണ് ഉന്നമിടുന്നത്. 

കൊൽക്കത്തൻ ടീം ഗോളിനായി റോയ് കൃഷ്ണയെയും ഹൈദരാബാദ് അറിഡാനെ സാന്റാനയെയുമാണ് ആശ്രയിക്കുന്നത്. എടികെ നേടിയ അഞ്ചിൽ നാലും റോയ് കൃഷ്ണയുടെ പേരിനൊപ്പമാണ്. ഹൈദരാബാദ് നേടിയ രണ്ടുഗോളും അറിഡാനെയുടെ വകയായിരുന്നു. ലീഗിൽ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങി ടീമുകളാണ് ഹൈദരാബാദും എടികെ ബഗാനും. 

ജെംഷഡ്‌പൂരിനെ ഉരുക്കിയ മലയാളി; ഹീറോ ഓഫ് ദ് മാച്ചായി മുഹമ്മദ് ഇര്‍ഷാദ്

നാല് കളിയിൽ ഒൻപത് പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ എടികെ ബഗാൻ. മൂന്ന് കളിയിൽ അഞ്ച് പോയിന്റുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്തും.

ഈസ്റ്റ് ബംഗാള്‍ കാത്തിരിപ്പ് നീളുന്നു

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. ഈസ്റ്റ് ബംഗാൾ നാലാം മത്സരത്തിൽ ജെംഷെഡ്പൂർ എഫ്‌സിയുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമിനും ഗോൾ നേടാനായില്ല. ഇരുപത്തിനാലാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ യൂജിൻസൺ ലിഗ്ദോയും ഇഞ്ചുറിടൈമിൽ ജംഷെഡ്പൂരിന്റെ ലാൽഡിൻലിയാനയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 

ഒരു പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ്. ആറ് പോയിന്റുമായി ജംഷെഡ്പൂർ അഞ്ചാം സ്ഥാനത്തും. 

യൂറോപ്പ ലീഗ്: ആഴ്‌സണലിനും ടോട്ടനത്തിനും ജയം, നാപ്പോളിക്ക് സമനിലക്കുരുക്ക്

click me!