Latest Videos

ഇരു ടീമിനും നിര്‍ണായകം; ഈസ്റ്റ് ബംഗാള്‍-ബെംഗളൂരു പോരാട്ടം ഇന്ന്

By Web TeamFirst Published Feb 2, 2021, 9:39 AM IST
Highlights

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ ഒറ്റഗോളിന് ബിഎഫ്‌സിയെ തോൽപിച്ചിരുന്നു.

മഡ്‌ഗാവ്: നിലനിൽപിനായുള്ള പോരാട്ടമാണ് ഇനിയുള്ള മത്സരങ്ങളെല്ലാം ബെംഗളൂരു എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും. തുട‍ർ തിരിച്ചടികളിൽ നിന്ന് കരകയറിയില്ലെങ്കിൽ പ്ലേ ഓഫിലെത്താതെ മടങ്ങും. ചരിത്രത്തിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന ബിഎഫ്‌സി ജയം കണ്ടിട്ട് എട്ട് കളിയായി. ഇതിൽ അഞ്ചിലും തോറ്റു. 

ഹൈദരാബാദ് എഫ്‌സിക്കെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്നിട്ടും സുനിൽ ഛേത്രിയും സംഘവും സമനില വഴങ്ങി. അവസാന നാല് മിനിറ്റിനിടെ രണ്ട് ഗോൾ വഴങ്ങിയാണ് ബിഎഫ്‌സി ജയം കൈവിട്ടത്. 14 കളിയിൽ പതിനഞ്ച് പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ ബെംഗളൂരു. 17 ഗോൾ നേടിയെങ്കിലും 19 ഗോളാണ് മുൻ ചാമ്പ്യൻമാർ തിരിച്ചുവാങ്ങിയത്. ഒറ്റ ജയം നേടിയാൽ കാലക്കേടെല്ലാം മാറുമെന്ന് താൽക്കാലിക കോച്ച് നൗഷാദ് മൂസ ഉറച്ച് വിശ്വസിക്കുന്നു. 

അവസാന നാല് കളിയിലും ജയിക്കാത്ത ഈസ്റ്റ് ബംഗാൾ 13 പോയിന്റുമായി പത്താം സ്ഥാനത്താണ്. സീസണിൽ ഏറ്റവും കുറച്ച് ഗോൾ നേടിയ ടീമാണ് ഈസ്റ്റ് ബംഗാൾ. 14 കളിയിൽ ഇതുവരെ നേടിയത് 12 ഗോൾ മാത്രം. 18 ഗോൾ വഴങ്ങുകയും ചെയ്തു. ഇന്നും തോറ്റാൽ പ്ലേ ഓഫിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ വഴികൾ നേ‍ർത്തതാവും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ ഒറ്റഗോളിന് ബിഎഫ്‌സിയെ തോൽപിച്ചിരുന്നു.

ഒഡിഷയ്‌ക്ക് എട്ടാം തോൽവി

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷ തോല്‍വി നേരിട്ടു. ജംഷെഡ്പൂർ ഒറ്റഗോളിന് ഒഡിഷയെ തോൽപിച്ചു. നാൽപതാം മിനിറ്റിൽ മുബഷീർ റഹ്മാനാണ് നിർണായക ഗോൾ നേടിയത്. സീസണിൽ ജംഷെഡ്പൂരിന്റെ നാലാം ജയമാണിത്. ജയത്തോടെ ജംഷെഡ്പൂർ 15 കളിയിൽ 18 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തേക്കുയ‍ർന്നു. എട്ട് പോയിന്റ് മാത്രമലുള്ള ഒഡിഷ അവസാന സ്ഥാനത്ത് തുടരുകയാണ്. 

ജംഷഡ്പൂര്‍ മധ്യനിരയുടെ കരുത്ത്, സൈമിന്‍ലെന്‍ ദംഗല്‍ കളിയിലെ താരം

click me!