ഐഎസ്എല്‍: ആദ്യ ജയം കൊതിച്ച് ഒഡീഷ; എതിരാളികള്‍ ഗോവ

Published : Dec 12, 2020, 11:25 AM IST
ഐഎസ്എല്‍: ആദ്യ ജയം കൊതിച്ച് ഒഡീഷ; എതിരാളികള്‍ ഗോവ

Synopsis

നാല് കളിയിൽ മൂന്നിലും തോറ്റ ഒഡീഷയ്‌ക്ക് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല.

മഡ്‌ഗോവ: ഐഎസ്എല്ലില്‍ ഇന്ന് എഫ്‌സി ഗോവയും ഒഡീഷ എഫ്‌സിയും നേര്‍ക്കുനേര്‍. രാത്രി ഏഴരയ്ക്കാണ് മത്സരം. 

ഇരുടീമും സീസണിലെ അഞ്ചാം മത്സരത്തിനാണ് ഇറങ്ങുന്നത്. നാല് കളിയിൽ ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയും അടക്കം അഞ്ച് പോയിന്‍റാണ് ഗോവയ്‌ക്കുള്ളത്. നാല് കളിയിൽ മൂന്നിലും തോറ്റ ഒഡീഷയ്‌ക്ക് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. സമനിലയിലൂടെ ജെംഷഡ്പൂരിനെതിരെ നേടിയ ഒരു പോയിന്‍റ് മാത്രമാണ് ഒഡീഷയുടെ അക്കൗണ്ടിൽ. 

ഇന്നലെ ഹൈദരാബാദിന്‍റെ ദിനം

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ, ഹൈദരാബാദ് എഫ്‌സി സമനിലയില്‍(1-1) തളച്ചു. സീസണില്‍ പരാജയമറിയാത്ത ഹൈദരാബാദ് അപരാജിത റെക്കോർഡ് നിലനിർത്തുകയായിരുന്നു. 

ലാ ലിഗയിലും നാട്ടങ്കം; റയലും അത്‌ലറ്റിക്കോയും നേര്‍ക്കുനേര്‍

റോയ് കൃഷ്ണയും എഡു ഗാർസിയയും പതിനെട്ടടവും പയറ്റിയിട്ടും ആദ്യ പകുതിയിൽ സുബ്രതാ പോളിനെ മറികടക്കാനായില്ല. 54-ാം മിനിറ്റിൽ ഹൈദരാബാദിന്റെ കോട്ടയിൽ വിള്ളൽ വീണു. മൻവീർ സിംഗായിരുന്നു സ്കോറർ. ഒറ്റഗോളിൽ പിടിച്ചുകയറാമെന്ന അന്റോണിയോ ഹബാസിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയേറ്റു അറുപത്തിയഞ്ചാം മിനിറ്റിൽ.

നിഖിൽ പൂജാരിയെ മൻവീ‍ർ സിംഗ് ബോക്സിൽ വലിച്ചിട്ടതിനായിരുന്നു പെനാൽറ്റി. യാവോ വിക്ടറിന് പിഴച്ചില്ല. അ‍ഞ്ച് കളിയിൽ പത്ത് പോയിന്റുള്ള എടികെ ബഗാൻ രണ്ടും ആറ് പോയിന്റുള്ള ഹൈദരാബാദ് അ‍ഞ്ചും സ്ഥാനങ്ങളിലാണ്.

എ ടി കെയെ വിറപ്പിച്ച ഇന്ത്യയുടെ യുവവീര്യം, ലിസ്റ്റണ്‍ കൊളാക്കോ കളിയിലെ താരം

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി