ഗോളടിച്ചും അടിപ്പിച്ചും റോയ് കൃഷ്ണ വീണ്ടും കളിയിലെ താരം

By Web TeamFirst Published Feb 19, 2021, 10:03 PM IST
Highlights

റോയ് കൃഷ്ണയെന്ന പേരു കേള്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ താരമല്ലെന്ന് ആരും പറയില്ല. എന്നാല്‍ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകനാണ്. മികച്ച ജീവിതാവസരങ്ങൾ തേടി കൃഷ്ണയുടെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറിയതാണ്. കഴിഞ്ഞ സീസണിലാണ് തന്‍റെ പൂര്‍വികരുടെ നാട്ടിലേക്ക് റോയ് കൃഷ്ണ ആദ്യമായി പന്തുതട്ടാനെത്തിയത്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ കളിയിലെ താരമായത് റോയ് കൃഷ്ണ. ബഗാനായി ഒരു ഗോള്‍ നേടിയ റോയ് കൃഷ്ണ രണ്ട് ഗോളിന് വഴിയൊരുക്കി 9.4 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ മാച്ചായി തെര‍ഞ്ഞെടുക്കപ്പെട്ടത്.

𝑩𝒊𝒈. 𝑮𝒂𝒎𝒆. 𝑷𝒍𝒂𝒚𝒆𝒓. 👏 pic.twitter.com/XLObQOu2ev

— Indian Super League (@IndSuperLeague)

90 മിനിറ്റും ബഗാനുവേണ്ടി കളത്തിലുണ്ടായിരുന്ന റോയ് കൃഷ്ണ ഗോളിലേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ചു നാലവസരങ്ങള്‍ സൃഷ്ടിച്ചു രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

റോയ് കൃഷ്ണയെന്ന പേരു കേള്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ താരമല്ലെന്ന് ആരും പറയില്ല. എന്നാല്‍ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകനാണ്. മികച്ച ജീവിതാവസരങ്ങൾ തേടി കൃഷ്ണയുടെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറിയതാണ്. കഴിഞ്ഞ സീസണിലാണ് തന്‍റെ പൂര്‍വികരുടെ നാട്ടിലേക്ക് റോയ് കൃഷ്ണ ആദ്യമായി പന്തുതട്ടാനെത്തിയത്.

ഓസ്ട്രേലിയയിലെ ഒന്നാം ഡിവിഷൻ ലീഗായ എ ലീഗിലെ ടോപ് സ്കോറർ പദവിയുടെ അലങ്കാരവുമായാണ് റോയ് കൃഷ്ണ കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി കളത്തിലിറങ്ങിയത്. 15 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ എടികെക്കായി റോയ് കൃഷ്ണ അടിച്ചുകൂട്ടിയത്. എടികെയുടെ കിരീടധാരണത്തില്‍ റോയ് കൃഷ്ണയെന്ന 33കാരന്‍റെ പങ്ക് പിന്നെ എടുത്തു പറയേണ്ടതില്ല.

. wins the Hero of the Match award for his fantastic overall performance in the 🙌 pic.twitter.com/FqVp7ULMn1

— Indian Super League (@IndSuperLeague)

പൊസിഷന്‍ ചെയ്യുന്നതിലും അസിസ്റ്റ് ചെയ്യുന്നതിലും ഒരുപോലെ മിടുക്ക് കാട്ടുന്ന റോയ് കൃഷ്ണ സ്റ്റോപ്പേജ് ടൈമിലും ഗോളന്വേഷിക്കുന്ന ഫിജിയന്‍ പോരാളിയാണ്. എടികെയിലെത്തുന്നതിന് മുമ്പ് ന്യൂസീലൻ‍ഡിലെ വെല്ലിംഗ്ടൻ ഫീനിക്സ് ക്ലബിന്‍റെ മുന്നേറ്റ നിര താരമായിരുന്ന റോയ് കൃഷ്ണ.

വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 125 മത്സരങ്ങളില്‍ നിന്നും 52 ഗോളുകള്‍  കൃഷ്ണ നേടി. 2018ലെ മികച്ച ഓസ്ട്രേലിയൻ ക്ലബ് താരത്തിനുള്ള ജോണി വാറൻ മെഡലും എ ലീഗിലെ ഗോൾഡൻ ബൂട്ടും റോയ് കൃഷ്ണ നേടിയിരുന്നു.

Powered By

click me!