ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് എടികെ

Published : Feb 19, 2021, 09:43 PM IST
ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് എടികെ

Synopsis

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച എടികെ പതിനഞ്ചാം മിനിറ്റില്‍ മുന്നിലെത്തി. ടിരിയുടെ പാസില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. എന്നാല്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ ടിരി തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലനായി.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് മുക്കി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് എടികെ മോഹന്‍ ബഗാന്‍. പതിനഞ്ചാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ഗോള്‍വേട്ട തുടങ്ങിയ എടികെയെ ടിരിയുടെ സെല്‍ഫ് ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിച്ചു.

ആദ്യ പകുതിയില്‍ സമിനലയുടെ ആശ്വാസത്തില്‍ പിരിഞ്ഞെങ്കിലും 72ാം മിനിറ്റില്‍ ഡേവിഡ് വില്യംസിലൂടെ വീണ്ടും ലീഡെടുത്തു. 89-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് എടികെയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. ജയത്തോടെ 18 കളികളില്‍ 39 പോയന്‍റുമായി എടികെ ഒന്നാം സ്ഥാനം ഭദ്രമാക്കിയപ്പോള്‍ 18 കളികളില്‍ 17 പോയന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച എടികെ പതിനഞ്ചാം മിനിറ്റില്‍ മുന്നിലെത്തി. ടിരിയുടെ പാസില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. എന്നാല്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ ടിരി തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലനായി. രാജു ഗെയ്‌ക്‌വാദ് എടുത്ത ത്രോ ബോള്‍ ടിരിയുടെ കാലില്‍ തട്ടി ബഗാന്‍റെ വലയില്‍ കയറി. സമനില ഗോളിന്‍റെ ആശ്വാസത്തില്‍ ഈസ്റ്റ് ബംഗാള്‍ പൊരുതി നോക്കിയെങ്കിലും ബഗാന്‍ പ്രതിരോധം വഴങ്ങിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും 72-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് ഡേവിഡ് വില്യംസ് എടികെയെ മുന്നിലെത്തിച്ചു. കളി തീരാന്‍ ഒറു മിനിറ്റ് ശേഷിക്കെ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് ജാവിയര്‍ ഹെര്‍ണാണ്ടസ് എടികെയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി