ഐഎസ്എല്‍: ചെന്നൈ-ബെംഗലൂരു ആദ്യ പകുതി ഗോള്‍രഹിതം

Published : Dec 04, 2020, 08:33 PM ISTUpdated : Dec 04, 2020, 08:34 PM IST
ഐഎസ്എല്‍: ചെന്നൈ-ബെംഗലൂരു ആദ്യ പകുതി ഗോള്‍രഹിതം

Synopsis

മൂന്ന് മാറ്റങ്ങളുമായാണ് ബെഗംലൂരു ഇന്ന് കളത്തിലിറങ്ങിയത്. മലയാളി താരം ആഷിഖ് കുരുണിയന്‍ ഇന്ന് ബെംഗലൂരുവിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങി.

പനജി: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി-ബെംഗലൂരു എഫ്‌സി മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതം. മികച്ച പോരാട്ടം കണ്ടെങ്കിലും ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളവസരങ്ങളൊന്നും തുറക്കാനായില്ല. ചെന്നൈയിന്‍ മാത്രമാണ് ആദ്യ പകുതിയില്‍ രണ്ടു തവണ ഗോളിലേക്ക് ലക്ഷ്യം വെച്ചത്.

മൂന്ന് മാറ്റങ്ങളുമായാണ് ബെഗംലൂരു ഇന്ന് കളത്തിലിറങ്ങിയത്. മലയാളി താരം ആഷിഖ് കുരുണിയന്‍ ഇന്ന് ബെംഗലൂരുവിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങി. ചെന്നൈ താരം ദീപക് ടാംഗ്രിയെ ഫൗള്‍ ചെയ്തതിന് എട്ടാം മിനിറ്റില്‍ തന്നെ കുരുണിയന്‍ മഞ്ഞക്കാര്‍ഡ് വാങ്ങുകയും ചെയ്തു. പതിനാറാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് മടങ്ങിയത് ചെന്നൈയിന് തിരിച്ചടിയായി.

ആദ്യ പകുതിയില്‍ 58 ശതമാനം പന്തടക്കമുണ്ടായെങ്കിലും ബെംഗലൂരുവിന് ഒരുഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല. ആദ്യ പകുതിയില്‍ നാലു കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും ഒന്നിലും ലക്ഷ്യം കാണാന്‍ ബെഗ്ലൂരുവിനായില്ല.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി