ഐഎസ്എല്‍: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ

Published : Jan 19, 2021, 09:59 PM ISTUpdated : Jan 19, 2021, 10:07 PM IST
ഐഎസ്എല്‍: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ

Synopsis

ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ഹൈദരാബാദ് സമനിലയോടെ 12 കളികളില്‍ 17 പോയന്‍റുമായി നാലാം സ്ഥാനത്താണ്. 12 കളികളില്‍ ഏഴ് പോയന്‍റുമായി ഒഡീഷ അവസാന സ്ഥാനത്ത് തുടരുന്നു.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍ തളച്ച് ഒഡീഷ എഫ്‌സി. പതിമൂന്നാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദിനെ 51-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കോള്‍ അലക്സാണ്ടര്‍ നേടിയ ഗോളിലൂടെയാണ് ഒഡീഷ സമനിലയില്‍ പൂട്ടിയത്.

ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ഹൈദരാബാദ് സമനിലയോടെ 12 കളികളില്‍ 17 പോയന്‍റുമായി നാലാം സ്ഥാനത്താണ്. 12 കളികളില്‍ ഏഴ് പോയന്‍റുമായി ഒഡീഷ അവസാന സ്ഥാനത്ത് തുടരുന്നു. ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ ആദ്യപകുതിയില്‍ ആധിപത്യം ഹൈദരാബാദിനായിരുന്നു.

രണ്ടാംപകുതിയുടെ തുടക്കത്തിലും ഹൈദരാബാദ് ആധിപത്യം തുടര്‍ന്നെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായാണ് കോളെ അലക്സാണ്ടറിലൂടെ ഒഡീഷ ഒപ്പമെത്തിയത്. ഗോള്‍ വീണതോടെ ഹൈദരാബാദ് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഒഡീഷ ആക്രമണം കനപ്പിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. പ്രതിരോധ നിരയിലെ കരുത്തനായ ആകാശ് മിശ്രയുടെ രണ്ട് ഗോള്‍ ലൈന്‍ സേവുകളും ഹൈദരാബാബാദിന് തുണയായി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി