മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ജംഷഡ്പൂര്‍

Published : Feb 20, 2021, 10:25 PM IST
മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ജംഷഡ്പൂര്‍

Synopsis

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും.രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോളിലേക്കു വഴിതുറക്കാന്‍ പാടുപെട്ടപ്പോള്‍ 72ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ബോറിസ് സിംഗാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനിര്‍ത്തി ജംഷഡ്പൂര്‍ എഫ്‌സി. 72-ാം മിനിറ്റില്‍ ബോറിസ് സിംഗും ഇഞ്ചുറി ടൈമില്‍ ഡേവിഡ് ഗ്രാന്‍ഡെയുമാണ് ജംഷഡ്പൂരിന്‍റെ ഗോളുകള്‍ നേടിയത്.

ജയത്തോടെ 19 കളികളില്‍ 24 പോയന്‍റുമായി ജംഷഡ്പൂര്‍ പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയപ്പോള്‍ തോറ്റെങ്കിലും 18 കളികളില്‍ 34 പോയന്‍റുമായി മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും.രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോളിലേക്കു വഴിതുറക്കാന്‍ പാടുപെട്ടപ്പോള്‍ 72ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ബോറിസ് സിംഗാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്.

സമനില ഗോളിനായി മുംബൈ ശ്രമിച്ചെങ്കിലും ജംഷഡ്പൂര്‍ പ്രതിരോധം വഴങ്ങിയില്ല. ഇഞ്ചുറി ടൈമില്‍ ജംഷഡ്പൂരിന്‍റെ വിജയം ഉറപ്പിച്ച് പകരക്കാരാനായി എത്തിയ ഡേവിഡ് ഗ്രാന്‍ഡെ രണ്ടാം ഗോളും നേടി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി