ഗോവയെ സമനിലയില്‍ പിടിച്ച ഇരട്ടപ്രഹരം; ഗാലിഗോ കളിയിലെ താരം

Published : Feb 04, 2021, 10:57 PM ISTUpdated : Feb 04, 2021, 11:13 PM IST
ഗോവയെ സമനിലയില്‍ പിടിച്ച ഇരട്ടപ്രഹരം; ഗാലിഗോ കളിയിലെ താരം

Synopsis

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മധ്യനിര ഭരിക്കുന്ന ഗാലിഗോ ഉറുഗ്വൊ താരമാണ്. 2018-19 സീസണില്‍ ബോസ്റ്റണ്‍ റിവറില്‍ നിന്ന് ലോണിലാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്.  

മഡ്ഗാവ്: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആവേശ സമനിലയില്‍ തളച്ചപ്പോള്‍ താരമായത് ഫെഡറിക്കോ ഗാലിഗോ. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഗാലിഗോ ടീമിന്‍റെ രണ്ട് ഗോളും നേടി 10 റേറ്റിംഗ് പോയന്‍റോടെയാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മധ്യനിര ഭരിക്കുന്ന ഗാലിഗോ ഉറുഗ്വൊ താരമാണ്. 2018-19 സീസണില്‍ ബോസ്റ്റണ്‍ റിവറില്‍ നിന്ന് ലോണിലാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്.

അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചു. പിന്നീട് 2019 താരത്തെ ക്ലബ് പാളയത്തിലെത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല്‍പതോളം മത്സരം കളിച്ചിട്ടുള്ള താരം ക്ലബിന്‍റെ എഞ്ചിനായാണ് അറിയപ്പെടുന്നത്.

Powered By

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി