ISL 2021-22 : ഇര്‍ഷാദിന് ഗോള്‍; മുംബൈ സിറ്റിക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ സമനിലപ്പൂട്ട്

Published : Jan 25, 2022, 09:50 PM IST
ISL 2021-22 : ഇര്‍ഷാദിന് ഗോള്‍; മുംബൈ സിറ്റിക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ സമനിലപ്പൂട്ട്

Synopsis

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ (North East United) സമനിലയില്‍ പിരിഞ്ഞതോടെയാണ് മുംബൈക്ക് രണ്ട് പോയിന്റ് നഷ്ടമായത്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. അഹമ്മദ് ജഹൗഹാണ് മുംബൈയുടെ ഗോള്‍ നേടിയത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച് മുംബൈ സിറ്റി എഫ്‌സി (Mumbai City FC). നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ (North East United) സമനിലയില്‍ പിരിഞ്ഞതോടെയാണ് മുംബൈക്ക് രണ്ട് പോയിന്റ് നഷ്ടമായത്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. അഹമ്മദ് ജഹൗഹാണ് മുംബൈയുടെ ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം മുഹമ്മദ് ഇര്‍ഷാദും ഗോള്‍ നേടി.

30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ജഹൗഹ് വല കുലുക്കിയത്. ആദ്യ പകുതി ഒരു ഗോളോടെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ 79-ാം മിനിറ്റില്‍ ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ഇഞ്ചുറി സമയത്ത് മുംബൈ താരം അമി റനാവാഡെ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. മത്സരത്തില്‍ മുംബൈക്കായിരുന്നു ആധിപത്യമെങ്കിലും ഒരിക്കല്‍ മാത്രമാണ് ഗോള്‍ നേടാന്‍ സാധിച്ചത്. 

നാലാം സ്ഥാനത്താണ് മുംബൈ. 12 മത്സരങ്ങളില്‍  18 പോയിന്റാണ് മുംബൈക്കുള്ളത്. 14 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. നാളെ ബെംഗളൂരു എഫ്‌സി- ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ജയിച്ചാല്‍ ചെന്നൈയിന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. നിലവില്‍ 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈയിന്‍. 14 പോയിന്റുള്ള ബംഗളൂരു 12-ാം സ്ഥാനത്തും.

PREV
Read more Articles on
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി