ISL 2021 : ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സലിന്റെ ദേഹത്ത് തുപ്പി; ഒഡീഷ എഫ്‌സി താരത്തിനെതിരെ പരാതി

Published : Dec 07, 2021, 08:22 PM IST
ISL 2021 : ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സലിന്റെ ദേഹത്ത് തുപ്പി; ഒഡീഷ എഫ്‌സി താരത്തിനെതിരെ പരാതി

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷക്കെതിരായ മത്സരത്തിനിടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നീറോയുടെ (Jessel Carneiro) ദേഹത്ത് തുപ്പിയെന്ന് ആരോപിച്ചാണ് പരാതി.

ഫറ്റോര്‍ഡ: ഒഡീഷ എഫ്‌സി താരം ലിറിഡണ്‍ ക്രാസ്‌നിക്വിക്കെതിരെ (Liridon Krasniqi) പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷക്കെതിരായ മത്സരത്തിനിടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നീറോയുടെ (Jessel Carneiro) ദേഹത്ത് തുപ്പിയെന്ന് ആരോപിച്ചാണ് പരാതി. ഒഡീഷയ്ക്ക് എതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി ആഘോഷിക്കുമ്പോഴായിരുന്നു സംഭവം.

മാച്ച് റഫറിയുടെ പിറകിലായിരുന്നു ഈ സംഭവമെന്നുള്ളതിനാല്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. ഇതോടെ ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. ക്രാസ്‌നിക്വിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) ഈ വിഷയത്തില്‍ നടപടി എടുക്കും.

മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമായിരുന്നത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ആറാം സ്ഥാനത്തേക്ക് കയറാനും സാധിച്ചു. നാല് മത്സരത്തില്‍ രണ്ട് സമനിലയവും ഓരോ ജയവും തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 

ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈമാസം 12 തിലക് മൈതാനിയിലാണ് മത്സരം.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി