ISL : എടികെ മോഹന്‍ ബഗാനെ ഇനി യുവാന്‍ ഫെറാന്‍ഡോ പരീശീലിപ്പിക്കും; ഞെട്ടലില്‍ എഫ്‌സി ഗോവ

Published : Dec 20, 2021, 08:47 PM ISTUpdated : Dec 20, 2021, 08:49 PM IST
ISL : എടികെ മോഹന്‍ ബഗാനെ ഇനി യുവാന്‍ ഫെറാന്‍ഡോ പരീശീലിപ്പിക്കും; ഞെട്ടലില്‍ എഫ്‌സി ഗോവ

Synopsis

എഫ് സി ഗോവയുടെ പരിശീലകനായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ഓഫര്‍ ലഭിച്ചപ്പോല്‍ അദ്ദേഹം മോഹന്‍ ബഗാനിലെത്തുകയായിരുന്നു. മോഹന്‍ ബഗാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

ഫറ്റോര്‍ഡ: എടികെ മോഹന്‍ ബഗാന്റെ (ATK Mohun Bagan) പരിശീലകനായി യുവാന്‍ ഫെറാന്‍ഡോ (Juan Ferrando) ചുമതലയേറ്റെടുത്തു. അന്റോണിയോ ഹബാസ് (Antonio  Habas) പോയ ഒഴിവിലാണ് ഫെറാന്‍ഡോ എത്തുന്നത്. എഫ് സി ഗോവയുടെ പരിശീലകനായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ഓഫര്‍ ലഭിച്ചപ്പോല്‍ അദ്ദേഹം മോഹന്‍ ബഗാനിലെത്തുകയായിരുന്നു. മോഹന്‍ ബഗാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

സെര്‍ജിയോ ലൊബേറയ്ക്ക് പകരമായിരുന്നു ഗോവ ഫെറാന്‍ഡോയെ എത്തിച്ചിരുന്നത്. ബാഴ്‌സലോണക്കാരനാന ഫെറാന്‍ഡോ നിരവധി ലാലിഗ ക്ലബുകള്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഡച്ച് താരം റോബിന്‍ വാന്‍ പേഴ്‌സിയുടെയും മുന്‍ സ്പാനിഷ് മധ്യനിര താരം ഫാബ്രിഗസിന്റെയും പരിശീലകനായും ഫെറാന്‍ഡോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ സീസണില്‍ ഗോവ ഫെറാന്‍ഡോയുടെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടീമിനെ സെമി ഫൈനലിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. 8 മത്സരങ്ങളില്‍ ഫെറാന്‍ഡോ ഗോവയെ പരിശീലിപ്പിച്ചു. ഒമ്പത് ജയങ്ങളും 16 സമനിലകളും അക്കൗണ്ടിലുണ്ട്. ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ ഈ സീസണ്‍ നല്ല രീതിയിലല്ല ഫെറാന്‍ഡോ ആരംഭിച്ചത്.

അതേസമയം, അസിസ്റ്റന്റ് കോച്ച് ക്ലിഫോര്‍ഡ് മിറാന്‍ഡയാണ് ഇനി ഗോവന്‍ ടീമിന്റെ താല്‍ക്കാലിക ചുമതല. ക്ലബ് വിടാനുള്ള ഫെറാന്‍ഡോയുടെ തീരുമാനം അപ്രതീക്ഷിതമാണെന്ന് ഗോവ പ്രസ്താവനയില്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി