ചാങ്‌തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്‍റെ മെഷീന്‍

By Web TeamFirst Published Feb 22, 2021, 11:02 AM IST
Highlights

നിരന്തരം അവസരങ്ങള്‍ സ‍ൃഷ്‌ടിച്ചും ടാക്കിളുകളും ഇന്‍റര്‍സെപ്‌ഷനുകളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്‌ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്‍. 

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടുമൊരു സമനില കൂടി. ചെന്നൈയിന്‍ എഫ്‌സിയാണ് ഇക്കുറി ഇടഞ്ഞ കൊമ്പനെ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ മാത്രം നേടി പിരിഞ്ഞ മത്സരത്തിലെ ഹീറോ ചെന്നൈയിന്‍റെ ലാലിയന്‍സുല ചാങ്‌തേയായിരുന്നു. 

നിരന്തരം അവസരങ്ങള്‍ സ‍ൃഷ്‌ടിച്ചും ടാക്കിളുകളും ഇന്‍റര്‍സെപ്‌ഷനുകളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്‌ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്‍. 90 മിനുറ്റും കളിച്ച താരം നാല് ക്രോസുകളും ആറ് റിക്കവറികളും സഹിതം 6.85 റേറ്റിംഗ് സ്വന്തമാക്കി. ആറ് ബ്ലോക്കുകളും മറീന മച്ചാന്‍സ് നിരയില്‍ ചാങ്‌തേയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. 

At full throttle 🏃🔥 pic.twitter.com/nygmFjQHFu

— Indian Super League (@IndSuperLeague)

ഏഴാം സീസണില്‍ ചാങ്തേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും അതിന് മുമ്പ് ഒഡിഷ എഫ്‌സിക്കും എതിരായ മത്സരത്തിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഐഎസ്എല്ലില്‍ 2019ലാണ് ചെന്നൈയിന്‍ എഫ്‌സിക്കൊപ്പം ചാങ്തേ കൂടിയത്. അതിന് മുമ്പ് ഡല്‍ഹി ഡൈനമോസിലും നോര്‍ത്ത് ഈസ്റ്റിലും കളിച്ചു. 2016-17 സീസണില്‍ സിഎസ്‌കെ ശിവാജിയന്‍സിലൂടെയായിരുന്നു പ്രൊഫണല്‍ ഫുട്ബോള്‍ അരങ്ങേറ്റം. ഇന്ത്യന്‍ അണ്ടര്‍ 19, 23 ടീമുകള്‍ക്കായി പന്തു തട്ടിയിട്ടുള്ള താരം സീനിയര്‍ ടീമില്‍ 11 തവണ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിനോട് സമനില

click me!