ബ്ലാസ്റ്റേഴ്‌സിനായി 29-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പര്‍ ഗോള്‍ മടക്കി. 

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍. ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍ മാത്രമേ നേടാനായുള്ളൂ. ചെന്നൈയിനെ 10-ാം മിനുറ്റില്‍ ഫത്‌ഖുലോവ് മുന്നിലെത്തിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി 29-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പര്‍ ഗോള്‍ മടക്കി. 

ഐഎസ്എല്‍ ചരിത്രത്തിലാദ്യം! ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്ത്

ഇരു ടീമുകളുടേയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു. 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ അത്രതന്നെ പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. 19 കളിയില്‍ 17 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടരുന്നു. 26-ാം തീയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന മത്സരം. 

മധ്യനിരയിലെ മിന്നല്‍; ബിഎഫ്‌സിക്ക് മടക്കടിക്കറ്റ് കൊടുത്തത് ഈ താരം