Latest Videos

ISL 2021-22 : വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; പൊരുതി നില്‍ക്കാന്‍ ഈസ്റ്റ് ബംഗാള്‍

By Web TeamFirst Published Feb 14, 2022, 3:06 PM IST
Highlights

പതിനഞ്ചാം റൗണ്ടില്‍ ഈസ്റ്റ് ബംഗാളാണ് (East Bengal) എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇത്തരം പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും ആവര്‍ത്തിക്കാനാവില്ല. ജംഷെഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ താളംതെറ്റിച്ചത് രണ്ട് പെനാല്‍റ്റിയായിരുന്നു.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 201-22) വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങുന്നു. പതിനഞ്ചാം റൗണ്ടില്‍ ഈസ്റ്റ് ബംഗാളാണ് (East Bengal) എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇത്തരം പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും ആവര്‍ത്തിക്കാനാവില്ല. ജംഷെഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ താളംതെറ്റിച്ചത് രണ്ട് പെനാല്‍റ്റിയായിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ സെറ്റ്പീസ് ഗോള്‍ വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 

ഇതുതന്നെയാവും കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ പ്രധാന ആശങ്ക. കാരണം ഏറ്റവും കൂടുതല്‍ സെറ്റ് പീസ് ഗോള്‍ നേടിയ ടീമാണ് ഈസ്റ്റ് ബംഗാള്‍. കൊല്‍ക്കത്തന്‍ ടീം നേടിയ പതിനേഴ് ഗോളില്‍ പന്ത്രണ്ടും സെറ്റ്പീസിലൂടെയായിരുന്നു. സസ്‌പെന്‍ഷനിലായ ഹര്‍മന്‍ജോത് ഖബ്രയും മാര്‍കോ ലെസ്‌കോവിച്ചും പരിക്കേറ്റ ഹോര്‍മിപാമും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയില്‍ ഉണ്ടാവില്ല. അല്‍വാരോ വാസ്‌ക്വേസിനൊപ്പം ഹോര്‍ജെ പെരേര ഡിയാസ് മുന്നേറ്റത്തില്‍ തിരിച്ചത്തുന്നത് കരുത്താവും. 

ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചാല്‍ 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിലേക്ക് തിരിച്ചെത്താം. 16 കളിയില്‍ പത്ത് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാളിന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ കളിയില്ല. ഇതുകൊണ്ടുതന്നെ അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് ഈസ്റ്റ് ബംഗാള്‍. 

നേര്‍ക്കുനേര്‍ പോരില്‍ ഇരുടീമും ലക്ഷ്യമിടുന്നത് ആദ്യജയം. ഈസ്റ്റ് ബംഗാള്‍ അരങ്ങേറ്റം കുറിച്ച കഴിഞ്ഞ സീസണിലെ രണ്ടുകളിയും ഈ സീസണിലെ ആദ്യപാദവും സമനിലയില്‍ പിരിയുകയായിരുന്നു. ഇരുടീമും ആകെ നേടിയത് മുന്ന് ഗോള്‍ വീതവും.

click me!