ഉത്തരമേഖല ഫൈനലിൽ കണ്ണൂർ തോട്ടട ശ്രീ നാരായണ കോളേജ് ജേതാക്കൾ

Published : Jan 29, 2020, 03:43 PM IST
ഉത്തരമേഖല ഫൈനലിൽ കണ്ണൂർ തോട്ടട ശ്രീ നാരായണ കോളേജ് ജേതാക്കൾ

Synopsis

മലബാർ ക്രിസ്റ്റ്യൻ കോളേജിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീ നാരായണ കോളേജ് കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിക്ക് കണക്ക് വീട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ഉത്തരമേഖല ഫൈനലിൽ കണ്ണൂർ തോട്ടട ശ്രീ നാരായണ കോളേജ് ജേതാക്കളായി. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2019 ലെ ഉത്തരമേഖല ജേതാക്കളായ കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീ നാരായണ കോളേജ് കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിക്ക് കണക്ക് വീട്ടിയത്. ശ്രീ നാരായണ കോളേജിന്റെ അതുൽ ആണ് മാൻ ഓഫ് ദ് മാച്ച്. സെമി ഫൈനലിൽ കണ്ണൂർ ശ്രീ നാരായണ കോളേജ് കോഴിക്കോട് ഫറൂക്ക് കോളേജിനെയും, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് തലശ്ശേരി ബ്രണ്ണൻ കോളേജിനെയും പരാജയപ്പെടുത്തിയാണ് ഫൈനൽ പ്രവേശനം നേടിയത്.


 

PREV
click me!

Recommended Stories

കേരള കോളേജ് പ്രീമിയർ ലീഗ്; കളിയിലെ താരങ്ങളെ കാണം
എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്