Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്

 ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത സെന്‍റ് തോമസ് കോളേജ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ് എടുത്തു

thrissur st thomas college win kcpl
Author
Kochi, First Published Feb 25, 2020, 2:31 PM IST

അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ജേതാക്കളായത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത സെന്‍റ് തോമസ് കോളേജ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ് എടുത്തു. മുഹമ്മദ് ആഷിഖിന്റെ 73 റൺസിനാണ് സെന്‍റ് തോമസ് കോളേജ് മികച്ച സ്കോർ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കോട്ടയം കോട്ടയം സിഎംഎസ് കോളേജിന് ഇരുപത് ഓവറില്‍ 136 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു. അവസാന ഓവറില്‍ തുടർച്ചയായി വിക്കറ്റ് നഷ്ടമായതാണ് സിഎംഎസ് കോളേജിനെ പരാജയത്തിലേയ്ക്ക് നയിച്ചത്. thrissur st thomas college win kcpl

വിജയികളായ സെന്‍റ് തോമസ് കോളേജിന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാസംൺ കിരീടം സമ്മാനിച്ചു. പുതിയ പ്രതിഭകൾ ക്രിക്കറ്റിലേയ്ക്ക് കടന്ന് വരട്ടെയെന്ന് സഞ്ജു വി സാസംൺ പറഞ്ഞു. thrissur st thomas college win kcpl

സമ്മാനദാന ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ്  എംജി രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. thrissur st thomas college win kcpl

ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗ് കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ്. thrissur st thomas college win kcpl

ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രധാന സ്പോൺസർ. വോഡഫോണാണ് ടെലകോം പാർട്ണർ, സ്വാ ഡയമണ്ട്സ്, ഗ്ലോബൽ എജുക്കേഷൻ, അലൻ സ്കോട്ട് ഷർട്ട്സ്, ഐലേൺ ഐ എ സ് ട്രെയിനിങ് എന്നീ ബ്രാൻഡുകളാണ് മറ്റു സ്പോൺസർമാർthrissur st thomas college win kcpl


 

Follow Us:
Download App:
  • android
  • ios